20:16, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmhsnariampara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പുതിയ പാഠം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിനക്കാതെ നീ ഒരുനാൾ വന്നു
കോവിഡ് 19 എന്ന നാമകരണവുമായി
ഈ ഭൂലോകത്തെ നീ നിന്റെ വിരൽതുമ്പിൽ ഒതുക്കി
ഇവിടെയിപ്പോൾ മതവുമില്ല രാഷ്ട്രീയവുമില്ല ജാതിയില്ല
എല്ലാവരും ജീവനുവേണ്ടി നെട്ടോട്ടം ഓടുന്നു
മനുഷ്യൻറെ ജീവിതലക്ഷ്യമിപ്പോൾ
അന്നവും ജീവനും മാത്രമായ് നീയൊതുക്കി
കാലമേ നീയൊരുക്കിവെച്ച മഹാമാരിയോ
മനുഷ്യന്റെ അഹന്ത അത്രനിന്നെ കോപിഷ്ഠനാക്കിയോ
ഒന്നിനും സമയമില്ലാതിരുന്ന മർത്യനിപ്പോൾ
സമയമെങ്ങിനെ കളയുമെന്നോർത്ത് ഹതാശനാകുന്നു
മർത്യനേ നീ പലതും പഠിപ്പിച്ചു
നമ്മൾ എത്ര വാരികൂട്ടിയാലും
എന്തെല്ലാം നേടിയാലും നീ
ഈശ്വരൻ കയ്യിലെ വെറും കളിപ്പാവ മാത്രം
ഇനിയെങ്കിലും നീ ഇതുൾക്കൊണ്ട്
നാളെകളിൽ നന്മയിലൂടെ ചരിക്കട്ടെ.