ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/ഭൂമിയുടെ ദുഃഖം

19:33, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ ദുഃഖം

എന്നിലെ ദുഃഖങ്ങൾ ആരോടു ചൊല്ലിടാൻ
എന്തു ഞാൻ ചെയ്തു മനുഷ്യരോട് ?
ഉണ്ണുവാൻ എന്നും ഞാൻ ഉണ്ടാക്കി തന്നതോ ?
ദാഹം അകറ്റുവാൻ നീർത്തടം തന്നതോ ?

ഓർക്കുവാൻ ആശയില്ലാത്തൊരു കാര്യമെൻ
ഓർമ്മയിൽ എന്നെന്നും നിങ്ങൾ എത്തിക്കുന്നു
എന്നിട്ടു കണ്ണീരു മാത്രമായ് എന്നും ഞാൻ
കഴിയുന്നു ഓർമ്മതൻ തീരത്തിന്നും

സൈക്കിളും വഞ്ചിയും കാളവണ്ടികളും
കാത്തൊരു കാലമെൻ ഓർമ്മയിൽ എത്തുന്നു
മണ്ണിര ജൈവ വളങ്ങളും സൃഷ്ടിച്ച
ഫല ഭുഷ്ടി മണ്ണിനെ നിങ്ങൾ നശിപ്പിച്ചു

കീടനാശിനിയും എൻഡോസൾഫാനും
രാസവളങ്ങളും തന്നെനിക്കു നീ
ജീവശ്വാസത്തിനായി കേഴുന്നു ഞാൻ ഇന്ന്
കേട്ടില്ലേ നിങ്ങൾ എൻ ദുഃഖങ്ങളെ

കോടികൾ മനുജന്റെ ചിന്തയിൽ എത്തുമ്പോൾ
കൊന്നു തിന്നാനും മടിയില്ലൊരുത്തനും
നിങ്ങടെ ചെയ്തികൾ നിങ്ങൾക്കെതിരായി
എത്തുന്നു പ്രളയ ദുരന്തങ്ങളായ്

നിപ്പയും കോവിടും പോലുള്ള വ്യാധികൾ
എത്തുന്നി മണ്ണിൽ ദുരന്തമായി
നല്ലൊരു നാളെക്കായി ആശയോടിന്നു ഞാൻ
കാതോർത്തിരിക്കുന്നു നമ്മൾക്കായി
ബുദ്ധിയും ജ്ഞാനവും വിവേകവുമുള്ളോരു
പുത്തൻതലമുറ എത്തിടുവാൻ

മീര ജോയ്
9 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത