എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് കാലം

18:11, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ. ഈ മഹാമാരി ചൈനയിലാണ് ആദ്യമായി കണ്ടെത്തിയതെന്നും, ഇവ ലോകത്തിന് തന്നെ ഭീഷണിയാണെന്നും മാധ്യമങ്ങളിൽ കൂടി കേട്ടറിഞ്ഞു. എന്നാൽ, അപ്പോഴൊന്നും അതിന്റെ ഭീകരത അറിയില്ലായിരുന്നു. സ്കൂളിലെ പരീക്ഷകൾക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കേ.... ഈ മഹാമാരി നമ്മുടെ പ്രദേശത്തും എത്തിയതിന്റെ സൂചനയായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തുടർന്ന് , സാമൂഹിക അകലം പാലിക്കണമെന്നും, മാസ്ക്, കൈയ്യുറ ധരിക്കണമെന്നുമുള്ള സർക്കാറിന്റെ നിർദേശങ്ങളും കേട്ടു.

കൊറോണയെന്നത് ഒരു കൂട്ടം RNA വൈറസാണ്. അവ മനുഷ്യരിലും മറ്റു മൃഗങ്ങളിലും വിവിധ തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു. കൊറോണ എന്ന മഹാമാരി 'കോവിഡ് 19' എന്ന പേരിലും അറിയപ്പെടുന്നു.കോവിഡ് വിവിധ ജനങ്ങളിൽ വിവിധ രീതിയിൽ ബാധിക്കുന്നു. കൊറോണയുടെ Scientific നാമമാണ് ' ഓർത്തോ കൊറോണ വൈറിന '.....

കൊറോണയുടെ വ്യാപനം മൂലം ജനങ്ങളെല്ലാം വളരെ വിഷമത്തിലാണ്.പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണും പ്രഖ്യാപിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല. ദിവസങ്ങൾ കഴിയുന്തോറും വൈറസ് വർധനവും കൂടി ..... മാധ്യമങ്ങളിൽ കോവിഡ് തന്നെ ചർച്ചാ വിഷയം. വൈറസിന്റെ വ്യാപനം മൂലം മനുഷ്യർ മരിച്ചൊടുങ്ങുന്ന കാഴ്ച.... അതീവ ദു:ഖകരം..

മാസങ്ങൾ കഴിഞ്ഞിട്ടും ശാസ്ത്ര ലോകത്തിന് തന്നെയും പ്രതിരോധ മരുന്നൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കൊറോണയ്ക്കെതിരെയുള്ള കേരള സർക്കാറിന്റെ ഒരു പദ്ധതിയാണ് ' Break the Chain '.... സർക്കാറിന്റെ നിർദേശങ്ങൾ കർശനമായും നാം പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

രോഗത്തിന്റെ വ്യാപനം കൂടിയതോടെ ലോക്ക് ഡൗൺ വീണ്ടും നീട്ടി... ആളുകൾക്ക് പല രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി... അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞു... സർക്കാരും സന്നദ്ധ പ്രവർത്തകരും ഒരു പരിധി വരെ അവശ്യ സാധനങ്ങൾ ജനങ്ങൾക്ക് നൽകി.. രാപ്പകലില്ലാതെ കഷ്ടപ്പെടുന്നനമ്മുടെ ആരോഗ്യ പ്രവർത്തകർ...പോലീസുകാർ...ഇവരുടെ സേവനം പറയാതെ വയ്യ. ഇവർക്കും സർക്കാറിനും ബിഗ് സല്യൂട്ട്... ലോകത്ത് ഇതുവരെ 2 ലക്ഷത്തിലേറെ പേർ ഈ വൈറസ് ബാധയേറ്റ് മരിച്ചു... ലക്ഷക്കണക്കിന് പേർ വൈറസ് ബാധയ്ക്കിരയായി.

കോവിഡ് - 19 എന്ന പേര് കൊറോണ വൈറസിന് എങ്ങനെ കിട്ടിയെന്ന് ചിന്തിച്ചിട്ടുണ്ടോ... ചൈനയിൽ 2019 ഡിസംബർ 31 ന് കണ്ടെത്തിയ പുതിയയിനം വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ താൽകാലിക പേരാണ് നോവൽ കൊറോണ..... പക്ഷേ, ഇനി ആ പേര് ഉപയോഗിക്കില്ല.. പകരം ഈ ഭീകര വൈറസിന്റെ പേര് കോവിഡ്- 19 ആയിരിക്കും ('CO'rona VIrvട Disease 2019

ജനങ്ങൾ ഭൂമിയോട് ചെയ്യുന്ന അതിക്രൂരത സഹിക്കാനാവാതെ ഭൂമി അതിന്റെ നിലനിൽപ്പിന് വേണ്ടി ചില പ്രതിസന്ധിയുണ്ടാക്കിയതാണ് കൊറോണ എന്നും മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.എന്നിരുന്നാലും കോവിഡ് എങ്ങനെയെത്തി എന്നതിന് വ്യക്തമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ്.... മനുഷ്യരെല്ലാം ഒന്നാണെന്ന് പഠിപ്പിച്ചു.. ഇവിടെ മതമില്ല, ജാതിയില,..... വിഷുവില്ല, ഈസ്റ്ററില്ല, പെരുന്നാളില്ല.... എല്ലാവരും ഒന്ന്...പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മൾ കോവിഡിനേയും അതിജീവിക്കും... തീർച്ച......

അഫ്ന.കെ.കെ
8.B എസ്.എൻ.എം.എച്ച്.എസ് സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം