സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കണ്ണീരുള്ളി

14:56, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കണ്ണീരുള്ളി | color= 5 }} <center> <poem> ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീരുള്ളി

ഇന്ന് ;
ഉള്ളിയാണു താരം
കൂട്ടാനിത്തിരി രുചി വേണോ?
ഉള്ളി നിർബന്ധം !
വലുപ്പത്തിലും ചെറുപ്പത്തിലും
വെളുപ്പിലും ചുകപ്പിലും
ഉള്ളിയുണ്ടില്ലാതെന്ത് കൂട്ടാൻ?
മലയാളി വീട്ടമ്മയ്ക്ക് ചിന്തിക്കാനാവില്ല.
ഇടയ്ക്കിവൻ വിലകേറി പൊള്ളിക്കും.
അങ്ങനെ നമ്മളെ പൊരിച്ചെടുത്ത
ഉള്ളിക്കുട്ടനിപ്പോ ലോക് ഡൗണിലാ..
അന്ന് ;
വിലകേട്ടു നമ്മൾ കരഞ്ഞു പിന്നെ,
അരിഞ്ഞു തുടങ്ങീപ്പോൾ വീണ്ടും കരച്ചിൽ.
പക്ഷേ, ആരും വാങ്ങാതെ പാറ്റ്നയി-
ലോരോ ഗോഡൗണിലും കിടന്ന് ഉരുണ്ടു-
പിരണ്ടു കരയുകയാണുള്ളി തന്നെയാ-
രുമേ വാങ്ങിക്കരയാത്തതാണ്
ഉള്ളിക്കരച്ചിലിന്റെ ഉൾപ്പൊരുൾ !

സ്നേഹ എസ്
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത