രക്ഷിക്ക ധരിത്രിയെ
ഒന്നു ചിന്തിക്ക മനുഷ്യാ നീ
നിന്റെ മസ്തകം പിളർക്കുന്ന
ഘോരമാം മഹാമാരി
ഒരു സൂചിമുന തന്റെ
ആയിരമംശംപോലും
ഇല്ലാത്ത സൂക്ഷ്മജീവി
ധരണിയെ വിഴുങ്ങുന്നു!
സൗരയൂഥത്തെപ്പോലും
അമ്മാനമാടും നിന്റെ
കയ്യിലില്ലിതിനെ വെല്ലാൻ
ഔഷധം, ലജ്ജിക്ക നീ
പഴമക്കാരോതിത്തന്ന
നന്മകളെല്ലാം തന്നെ
പച്ചപ്പരിഷ്ക്കാരത്തിൽ
അപ്പൂപ്പൻ താടിയായി
വെറുമൊരു ശിശു മാത്രം
ശാസ്ത്രത്തിൻ മുന്നിൽ
വേണ്ട ,ഒട്ടുമേ അഹങ്കാരം
പുഴു പോൽ പരിതാപം
ഇനിയൊരു വഴിമാത്രം
ശുദ്ധമാക്കുക ദേഹം
മനസ്സും പ്രകൃതിയും
ഭൂമിയെത്തന്നെ നമ്മൾ
കൈകൂപ്പിക്കേണീടുക
ലോകപാലകൻ തൻ മുന്നിൽ
രക്ഷിക്ക ധരിത്രിയെ
സർവ്വ ദോഷങ്ങൾ നീക്കി.
അനഘ കെ എസ്
5 എ ജെ.ബി.എസ് പാണ്ടനാട് ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത