ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണയെ നിസ്സാരമാക്കരുത്
കൊറോണയെ നിസ്സാരമാക്കരുത് (ലേഖനം)
കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ്, ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്.160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു ലക്ഷക്കണക്കിനാളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധിയെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്താണ് *കൊറോണ വൈറസ് ? പലർക്കും ആശങ്കയുണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ ഉണ്ടാവുന്ന വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നതാണ് കൂടുതൽ ഉചിതം.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. അതു കൊണ്ടു തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീർന്നത് . എന്തൊക്കെയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ 2019 ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്ന് ഇതിനകം തന്നെ ജപ്പാൻ, തായ്ലാന്റ്, തായ്‌വാൻ, ഹോങ്കോങ്ങ് ,മക്കാവൂ, ദക്ഷിണ കൊറിയ, യു.എസ്. തുടങ്ങി പല രാജ്യങ്ങളും ഇന്ന് വൈറസ് ബാധ മൂലം യാതനകൾ അനുഭവിക്കുകയാണ്.ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പനി, ചുമ ,ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങളായി പറയുന്നത്.പിന്നീടിത് ന്യൂ മോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പലരിലും പലവിധമാണ്. തുടക്കത്തിൽ നിന്നും വ്യത്യസ്തമായി ഈ ഈ വേള 14 ദിവസത്തിൽ നിന്നും കൂടി .ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം ,ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരുന്നതു കൊണ്ട് അതീവ ജാഗ്രത തന്നെ വേണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |