ജി.എം.എൽ.പി.എസ്.പാതിരിക്കോട്/അക്ഷരവൃക്ഷം/അമ്മക്കോഴിയും കുഞ്ഞുങ്ങളും

13:17, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മക്കോഴിയും കുഞ്ഞുങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മക്കോഴിയും കുഞ്ഞുങ്ങളും
അപ്പുവിന്റെ വീട്ടിൽ ഒരു അമ്മക്കോഴിയും അവളുടെ കു‍ഞ്ഞുങ്ങളും ഉണ്ടായിരുന്നു.

അമ്മക്കോഴി കുഞ്ഞുങ്ങളോട് പറഞ്ഞു മക്കളേ, ഇന്നു മുതൽ നമുക്ക് ഈ വീട്ടിലുള്ളത് മാത്രം കഴിക്കാം. മറ്റെങ്ങും പോകേണ്ട. അതെന്താണമ്മേ? കുഞ്ഞിക്കോഴികൾ ചോദിച്ചു.അപ്പുവും അവന്റെ വീട്ടുകാരും പറയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ ? ഇപ്പോൾ എല്ലാ രാജ്യത്തും കൊറോണ എന്ന ഒരു രോഗം പടർ ന്നു പിടിച്ചിരിക്കുന്നു. ആ രോഗത്തിൽ നിന്നു രക്ഷ നേടാൻ എല്ലാവരും അവരവരുടെ വീടുകളിൽ നിന്നും പുറത്തിറങ്ങാതെയിരിക്കണമത്രേ. നമ്മൾ മറ്റു സ്ഥലങ്ങളിൽ പോയാൽ ആ രോഗം നമുക്കും വരും.അതുകൊണ്ടാണ് അമ്മ നിങ്ങളോട് അങ്ങനെ പറ‍ഞ്ഞത് . ഇതിന് വേറെ ഒന്നും ചെയ്യാനില്ലേ അമ്മേ ? കുഞ്ഞിക്കോഴികൾ ഒന്നിച്ച് ചോദിച്ചു.ഉണ്ട് മക്കളേ ...അമ്മക്കോഴി പറഞ്ഞു.വീടിനു പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം.തിരിച്ചു വന്നാൽ കൈയും മുഖവും സോപ്പിട്ടു കഴുകണം എന്നും അപ്പുവിന്റെ അച്ഛൻ പറയുന്നത് കേട്ടു.ശുചിത്വത്തിലൂടെ മാത്രമേ ഇതു തടയാൻ പറ്റുകയുള്ളൂ.നമുക്കും അതിൽ പങ്കുചേരാം മക്കളേ...

മുഹമ്മദ് ഷാനിഫ്
3 ജി.എം.എൽ.പി.എസ്.പാതിരിക്കോട്.
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ