എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/ നേരിടാം കൊറോണയെ
നേരിടാം കൊറോണയെ
ലോകം ഇന്ന് വലിയൊരു ദുരന്തത്തെ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ.മനുഷ്യനെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ല എന്ന് അഹങ്കരിച്ച് നടന്ന നാം ഉൾപ്പെടുന്ന മനുഷ്യകുുലത്തിന് വലിയൊരു പ്രഹരമേൽപ്പിക്കാൻ കൊറോണ എന്ന കൊച്ചു വൈറസിന് സാധിച്ചു. ചൈനയിലെ വുഹാനിലെ മാംസമാർക്കറ്റിൽ നിന്ന് പ്രഭവിച്ച ഈ വില്ലൻ രോഗം ലോകം മുഴുവൻ പടർന്ന് ഏകദേശം ഒന്നര ലക്ഷത്തോളം മനുഷ്യരെ ഈപ്പോൾ കൊന്നൊടുക്കി.ഇനിയും പിടിച്ച് നിർത്താൻ കഴിയാത്ത ഈ വൈറസ് ലോകം മുഴുവൻ സംഹാരതാണ്ഡവമാടുകയാണ്. കൊറോണയെ തോൽപ്പിക്കാൻ മരുന്ന് കണ്ടുപിടിക്കാൻ ഉളള ഗവേഷണത്തിലാണ് ശാസ്ത്രലോകം.എന്നാൽ നാം വേണ്ട മുൻകരുതലുകൾ എടുത്താൽ ഒരു പരിധിവരെ ഈ വൈറസിനെ തോൽപ്പിക്കാൻ സാധിക്കും. വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലീരോഗങ്ങളെയും നമുക്ക് അകറ്റി നിർത്താൻ സാധിക്കും.ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുന്നതുമൂലം പല മാരകരോഗങ്ങളെയും നമുക്ക് തടയാൻ സാധിച്ചേക്കും.പൊതുസ്ഥലത്ത് പോയി വരു൩ോൾ കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക.വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം ഇവ നീതി പുർവ്വം പുലർത്താൻ ഓരോരുത്തരും കഴിവിന്റ പരമാവധി ശ്രമിക്കേണ്ടതുണ്ട്.ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറ് ശതമാനം രോഗങ്ങൾക്കും കാരണം.ഇപ്പോൾ ലോകം നേരിടുന്ന മഹാമാരിയെ വ്യക്തിശുചിത്വം കൊണ്ട് നേരിടാൻ സാധിക്കും. അമേരിക്കൻ എൈക്യനാടുകളിലെ ഗവേഷകർ ലോകം ഭയപ്പെടുന്ന ഈ വൈറസിനെക്കുറിച്ച് രണ്ട് വർഷം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.സാധാരണ ജലദോഷത്തിന് 15മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്.ഇവ ശ്വാസനാളിയെയാണ് ബാധിക്കുക.ജലദോഷവും ന്യൂമോണിയയും ഒക്കെയാണല്ലോ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.കൂടാതെ കടുത്ത ശ്വാസതടസ്സവും അനുഭവപ്പെടുന്നു.ഇത് മരണത്തിലേക്ക് എത്തിക്കുന്നു. ലോകം ഇതിനെതിരെ കടുത്ത പ്രധിരോധമാർഗ്ഗങ്ങൾ സ്വീകരിച്ച്കൊണ്ടിരിക്കുകയാണ്.പ്രായമായവരെയും മറ്റു രോഗബാധിതരെയും പെട്ടെന്ന് ബാധിക്കുന്ന ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാൻ ഏകദേശം നാലു ലക്ഷം പേർക്ക് വരെ സാധിച്ചു എന്നതും പ്രത്യാശ നൽകുന്ന കാര്യമാണ്.ഭരണ നേതൃത്വം നൽകുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതെ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ഇതിനെ അതിജീവിക്കാൻ മനുഷ്യ കുുലത്തിന് സാധിക്കൂം എന്ന് യാതൊരു സംശയവുമില്ല. ഏത് മഹാമാരിയേയും അതിജീവിച്ച മനുഷ്യന് ഇതിനെയും തോൽപിക്കാൻ കഴിയട്ടെ.നല്ലൊരു നാളെ ,നമുക്ക് എല്ലാവർക്കുമായി കാത്തിരിക്കൂന്നു.എത്രയും പെട്ടെന്ന് ആ സുദിനത്തിലേക്ക് എത്താൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |