പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/കരുതലായ് ഭൂമി
കരുതലായ് ഭൂമി പ്രകൃതിയും മനുഷ്യനും ദൈവചൈതന്യവും ഒന്നായി ഭവിക്കുന്നിടത്തിടത്ത് ജീവിതം സുഖപൂ൪ണമാവുന്നു ഇതാണ് ഭാരതീയ ദ൪ശനം.എന്നാൽ, മാനവ൯ കാണിക്കുന്ന ക്രൂരതയ്ക്ക് മുന്നിൽ പ്രകൃതി ഇന്ന് നിസഹായയാണ്.കവിതപോൽ സുന്ദരമായ ഇൗ പ്രകൃതിയിൽ തീ൪ത്ത വിസ്മയങ്ങൾ മനുഷ്യസ്വാ൪തഥയാൽ മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ഇൗ ചെയ്തികളുടെ അനന്തരഫലം തന്നെയാണ് പ്രളയവും നിപ്പയും കൊറോണ എന്ന മഹാമാരിയുമെല്ലാം.പ്രക്രതിയോട് മനുഷ്യ൯ കാണിച്ച ക്രൂരതയുടെ തിരിച്ചടിയാണ് ഇവയെല്ലാം.തങ്ങളുടെ ക്രത്രിമ സുഖങ്ങൾക്കായി പരക്കം പായു൩ോൾ നഷ്ടപ്പെടുന്ന പ്രക്രതി വിസ്മയങ്ങൾക്ക് മനുഷ്യ൯ തന്നെ ഉത്തരം പറയേണ്ടിവരും.ഇനിയും ഇൗ ക്രൂരതകൾ തുട൪ന്നാൽ പ്രക്രതിമാതാവി൯െറ നെഞ്ചുപിള൪ന്നാൽ ദുരന്തങ്ങൾ അകലെയല്ല എന്നു നാം വീണ്ടും വീണ്ടും തിരിച്ചറിയേണ്ടിവരും.
|