വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കഴുത്തറുപ്പനും കുഴിമടിയനും

കഴുത്തറുപ്പനും കുഴിമടിയനും

ഒരു ഗ്രാമത്തിൽ ഒരു കച്ചവടക്കാ രൻ താമസിച്ചിരുന്നു. കഴുത്തറുപ്പൻ എന്നാണ് അയാൾ അറിയപ്പെട്ടത്. സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങി ഏറ്റവും ഉയർന്ന വിലയ്ക്ക്  വിൽക്കുന്ന അയാളെ ആളുകൾ പിന്നെ എന്തു വിളിക്കാനാണ്! അയാൾക്ക് ഒരു കഴുതയുമുണ്ട്. അതാന്നെങ്കിൽ ഒരു കുഴിമടിയനും. അങ്ങനെയിരിക്കെ ഒരു ദിവസം ദൂരെ ഏതോ ഗ്രാമത്തിൽ വില കുറച്ച് ഉപ്പ് വിൽക്കുന്നത് അയാൾ അറിഞ്ഞു. അയാൾ കഴുതയെയും കൂട്ടി ആ ഗ്രാമത്തിലേക്ക് യാത്ര പുറപ്പെട്ടു. അവിടെ എത്തിയ അയാൾ നിറയെ ഉപ്പിന് ചാക്കുകൾ വാങ്ങി കഴുതപ്പുറത്ത് വെച്ചു കെട്ടി, യാത്രയും തുടങ്ങി. ഒരു പുഴയോരത്തു കൂടി വേണമായിരുന്നു അവർക്ക് സ്വന്തം  ഗ്രാമത്തിലേക്ക് പോകാൻ.അയാൾ കഴുതയെയും നയിച്ചു നടന്നു.അയാൾ തനിക്കു ലഭിക്കാൻ പോകുന്ന ലാഭത്തെക്കുറിചോർത്ത് സന്തോഷിച്ചു. കഴുത വളരെ കഷ്ടപ്പെട്ടാണ് നടന്നിരുന്നത്. കഴുത പെട്ടെന്ന് കാലുവഴുതി പുഴയിലേക്ക് വീണു.കുറച്ച് നിമിഷങ്ങൾക്കകം ഉപ്പു മുഴുവൻ വെള്ളത്തിൽ അലിഞ്ഞു. കഴുത പതിയെ കരയിലേക്ക് കയറി. കച്ചവടക്കാരന്റെ അന്നത്തെ കച്ചവടം പൊളിഞ്ഞു. അയാൾ വിഷമിച്ചു നടക്കുമ്പോൾ കഴുത സന്തോഷിച്ചു. പിറ്റേ ദിവസവും കച്ചവടക്കാരൻ ഉപ്പു വാങ്ങാൻ നിശ്ചയിച്ചു. ഉപ്പ് വെള്ളത്തിൽ അലിയുന്ന വിദ്യ മനസ്സിലാക്കിയ കഴുത പിറ്റേന്ന് മടങ്ങും വഴി അറിഞ്ഞു കൊണ്ട് പുഴയിലേക്ക് എടുത്ത് ചാടി. കൈകാലുകൾ ഇട്ട് അടിക്കുന്ന പോലെ ഒരു അഭിനയവും. അതുകണ്ടപ്പോൾ കച്ചവടക്കാരനു കാര്യം പിടി കിട്ടി. അയാൾ കഴുതയെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. പിറ്റേന്ന് അയാൾ പഞ്ഞിയാണ് വാങ്ങിയത്. കഴുതയുണ്ടോ ഉപ്പും പഞ്ഞിയും തമ്മിൽ ഉള്ള വ്യത്യാസമറിയുന്നു? അത് പതിവ് തന്ത്രം പ്രയോഗിച്ചു. കഴുത പ്രാണഭയത്താൽ വെള്ളത്തിൽ കിടന്ന് കൈകാലുകൾ ഇട്ടടിച്ചു.. അയാൾ കഴുതയെ കരപറ്റാൻ സഹായിച്ചു. അങ്ങനെ കഴുതയുടെ കുബുദ്ധി അതിനെ അബദ്ധത്തിൽ ചാടിച്ചു. പിന്നീട് കഴുത തന്റെ യജമാനനെ സഹായിച്ച് കാലം കഴിച്ചു.

എസ്. ദേവിപ്രിയ
7 ഡി വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ