തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/മുത്തശ്ശി ആൽമരവും കുട്ടികളും
മുത്തശ്ശി ആൽമരവും കുട്ടികളും
മലയടി വാര്ത്തുകൂടി ഒഴുകുന്ന തെളിനീർ പുഴയുടെ അരികിലായി ഫലവൃക്ഷങ്ങളുടെ തോട്ട മുണ്ടായിരുന്നു. ആ. തോട്ടത്തിന്റെ അവസാന ഭാഗത്തായി ഒരു ആൽമരവും ഒരു കുളവും. മറുവശത്ത് ഒരു സ്കൂളും ഉണ്ടായിരുന്നു.ആ സ്കൂളിലെ കുട്ടികൾ ആൽമരച്ചുവട്ടിൽ കളിക്കുമായിരുന്നു. കുറേ ഉദ്യോഗസ്ഥർ അവിടെ അളവെടുക്കുകയും ആൽമരം മുറിച്ചു മാറ്റുന്ന കാര്യവും പറയുന്നു .ഇതറിഞ്ഞ കുട്ടികളും മാഷും എല്ലാവരും കൂടി മുത്തശ്ശി ആൽമരത്തിനു ചുറ്റും ബോർഡുകളും ബാനർ കെട്ടുകയും ചെയ്തു . എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് ഉദ്യോഗസ്ഥർ മരം മുറിക്കാൻ വന്നു. കുട്ടികൾ ഒത്തു ചേർന്നു മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞു. ശുദ്ധവായു വേണമെങ്കിൽ ഈ മരം ഇവിടെ നിലനിൽക്കണം. നമ്മുക്ക് തണലും മണ്ണൊലിപ്പ് തടയാനും ഇത് നമ്മെ സഹായിക്കും . ഇത്രയും ഉപകാരമുള്ള മരത്തെ മുറിക്കാൻ ഞങ്ങൾ അനുവദിക്കില്ല....... . കുട്ടികളുടെ ഈ വാക്കുകൾ കേട്ട് നിരാശ തോന്നിയ ഉദ്യോഗസ്ഥർ തലകുനിച്ചു നിന്നു.എല്ലാവരും പോയപ്പോൾ ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റുന്ന കാര്യം പറയുന്നത് ആൽമരത്തിലെ താമസക്കാർ കേട്ടു. ഇതിന് പരിഹാരമായി കാറ്റമ്മാവൻ കാർമേഘത്തോട് സഹായം ചോദിച്ചു. സഹായിക്കാം എന്ന് ഉറപ്പു നൽകി.രണ്ടു മൂന്നു ദിവസത്തെക്ക് മഴ കോരിച്ചൊരിഞ്ഞു.വീണ്ടും ഒരുദിവസം കുട്ടികൾ ആൽമരച്ചുവട്ടിൽ ഒത്തുചേരുകയും മരങ്ങൾ കൈമാറുകയും ആൽമരം മുറിക്കാൻ അനുവദിക്കില്ലന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. അവസാനം ഉദ്യോഗസ്ഥർക്ക് കുട്ടികളുടെ പ്രതിഷേധത്തിന് മുൻപിൽ പിന്തിരിയേണ്ടിവന്നു. കൂട്ടുകാരെ, നാം എല്ലാവരും പ്രകൃതിയെ സംരക്ഷിക്കേണ്ടവരാണ്. അതിനാൽ നമ്മൾ മരങ്ങൾ മുറിക്കാൻ പാടില്ല.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |