00:26, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിക്കും പറയാനുണ്ട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യാ നീ കേൾക്കൂ
എന്നിലും ഉണ്ട് ജീവൻ
ഇത്രയും ക്രൂരമായി എന്തിനാ
എന്നെ നീ നിർജീവമാക്കി മാറ്റുന്നത്....
ഒരിക്കലും നിർജീവമാകില്ല ഞാൻ
നിന്നെ മടിയിൽ താങ്ങുന്നവൾ ഞാൻ
മറക്കില്ലൊരിക്കലും നിങ്ങളെ
നിങ്ങളെപ്പോഴും എന്റെ മക്കളാണ്
മനസ്സിൻവക്കിലെ കനലായി നീറുന്നു
നിങ്ങൾ എനിക്കേകും ക്രൂരതകൾ
എന്നിട്ടും എന്തിനീ മക്കളാം നിങ്ങൾ
എൻ മനതാരിനെ തളർത്തിടുന്നു
മക്കളാം നിങ്ങൾ ഉയരണമെങ്കിൽ
അമ്മയാം എന്നെ തളർത്തരുത്
മാലിന്യങ്ങളാൽ എൻ മുഖം വികൃതമാകുമ്പോൾ
ആരും അറിയാതെ തേങ്ങുന്നു ഞാൻ