ജീവിതങ്ങളെ ആപത്തിലിട്ടോരി മാരകമാം വിഷത്തെ ഒഴിച്ചിടാൻ ഒരുമയായി നിൽക്കണം നാമെല്ലാം വിഷ കണത്തെ വേരോടെ പിഴുതിടാൻ വീട്ടിൽ ഇരിക്കണം സുരക്ഷിതർ ആകുവാൻ ആപത്തിൽ നിന്നും രക്ഷ നേടുവാൻ കൈ കഴുകാൻ മടിയ്ക്കരുത് അകന്നു നിൽക്കുവാൻ മറക്കരുത് അകന്നു നിന്നിടാം നല്ല നാളെയ്ക്കായി ഒരുമിച്ചു പിന്നിടാം കൊറോണയെ