വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/നിന്റെ ഓർമ്മയിലേക്ക്....

23:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിന്റെ ഓർമ്മയിലേക്ക്....


മർത്യാ ഈ ജനനി
നിനക്ക് എന്നിനി മാപ്പുതരും
നിന്റെ ക്രൂരത പരിധി വിട്ടു
നിന്റെ ആയുധങ്ങൾ കൊണ്ട്
ഈ ജനനിയുടെ മാറിൽ നീ
അമ്പ് എയ്യുന്നതു പോലെ
കൊട്ടാരങ്ങൾ തീർത്തു

തീയെന്നപോലെ ചുട്ടുപൊള്ളുന്ന
വേനൽക്കാലത്ത് നിനക്ക്
ആശ്വാസമെന്ന മഴ തരുന്നില്ലേ
നിനക്കു മുൻജന്മ സുകൃതം
പോലെ കുളിർകാറ്റ് നൽകുന്നില്ലേ
പിന്നെ എന്തിന് ഈ കൈയേറ്റം
നടത്തുന്നു

മർത്യാ നീ ഇത് കേട്ടോളൂ
നീ ഇന്ന് ജനനിയെ വേദനിപ്പിക്കുന്നു
നാളെ അതും നിന്റെ
നേരെ തിരിഞ്ഞാൽ
നിനക്ക് രക്ഷപ്പെടാനോ കഴിയില്ല
കണ്ണുനീർ ഒഴുക്കിയിട്ടോ കാര്യമില്ല.....

മന്യ
8 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത