കൊറോണ എന്ന മഹാമാരിയെ
നീ എന്തിനീ ലോകത്തിൽ വന്നു ?
മനുഷ്യവംശത്തെ നീ നശിപ്പിക്കുമോ?
മനുഷ്യർ നിന്നെ ഭയന്ന് ഓടുന്നു !
എവിടെ പോയി ഒളിച്ചിരിക്കും ഞങ്ങൾ നിന്നെ ഭയന്ന്
ജീവിതത്തിലെ മറ്റു തിരക്കുകൾ മാറ്റിവച്ചു
നിന്നെ ഭയന്ന് ഞങ്ങൾ വീട്ടിൽ ഇരിക്കുന്നു
നീ എന്തിന് ഈ ലോകത്തിൽ വന്നു?
ഒന്നു പുറത്തിറങ്ങുവാൻ പോലും
നിന്നെ ഭയന്ന് ഞങ്ങൾ എന്തെല്ലാം -
നിയന്ത്രണങ്ങൾ പാലിക്കുന്നു !
ഓരോ കാലഘട്ടത്തിലും നീ
ഞങ്ങളുടെ ഇടയിൽ പ്രശസ്തി ആർജിച്ചു
നീ എന്തിനു ഞങ്ങളെ ഭയപ്പെടുത്തുന്നു?
നീ എന്തിനു ഞങ്ങളെ ദ്രോഹിക്കുന്നു?
നിന്നെ ഭയന്ന് ഞങ്ങൾ ഓടുന്നു
എവിടെയെന്നുവച്ച് ഞങ്ങൾ നിന്നെ ഭയന്ന് ഓടും?
എത്രത്തോളം ഓടും ?
നീ കാരണം എത്ര എത്ര ജീവനുകൾ ആണ് പൊലിയുന്നത്?
ലോകം മുഴുവൻ നീ പടർന്നു
ലോകം മുഴുവൻ നിന്നിൽ ഭയന്ന് നിൽക്കുന്നു
മനുഷ്യർ ഏറ്റവും കൂടുതൽ ഭയക്കുന്ന
മൃഗങ്ങൾ പോലും നിൻ മുന്നിൽ പകയ്ക്കുന്നു
കൊറോണ എന്ന മഹാമാരിയെ
നീ എന്തിനീ ലോകത്തിൽ വന്നു?