വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/നരജന്മം

നരജന്മം

ഈശ്വരൻ്റെ സൃഷ്ടിയാണീലോകം ജഗതീശ്വരൻ്റെ വരദാന - മാണീ നരജന്മം പൂക്കളിൽ നിറയും മധുകണം നുകരുവാൻ എത്തും ശലഭവും ഹരിതമാമീ പ്രപഞ്ചം അതിൽ നരജന്മം എത്രസുകൃതം ഭൂമിയെ ഇരു കൈകളിൽ അവൻ അമ്മാനമാടാൻതുടങ്ങി ഉപഗ്രഹങ്ങളിൽ അവൻ ചെന്ന് ചേർന്നു പർവ്വതങ്ങൾ കീഴടക്കി അഹങ്കാരം മനതാരിൽ വന്നു ചേർന്നു ലോകത്തെ കീഴടക്കാൻ അവൻ വൈറസ്സിൻ കൂട്ടു തേടി നരജന്മം വിഫലമായിതീർന്നു ലോകം സ്തംഭിച്ചു നിന്നു മരണത്തെ മുന്നിൽ കണ്ടു വഴികളിൽ പിടഞ്ഞു വീണു അതിജീവനത്തിൻ മാർഗ്ഗം തേടി അവൻ - പ്രാണനും കൊണ്ട് പാഞ്ഞു ഇനിയെങ്കിലും നീയറിയൂ പ്രപഞ്ചമാണ് മാതാവെന്ന്

അനുപമ എം എസ്
8 D വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത