ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/അക്ഷരവൃക്ഷം/എന്റെ കൊറോണേ

21:13, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണേ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണേ

അകത്തിരുന്നപ്പഴാ
മനസ്സിലാകുന്നത്
അകം പുലർന്ന്
പൂക്കുന്നതെങ്ങനെയെന്ന്!
അടുക്കിപ്പെറുക്കലുകൾ
തൂത്ത് വെടിപ്പാക്കലുകൾ
തിളച്ചുമറിയലുകൾ
കൂടുമാറ്റങ്ങൾ,,,
പുറത്തേക്ക്
തുളുമ്പാൻ കഴിയാത്ത
രണ്ട് വൈറസുകൾ
അകത്ത് ഒപ്പിച്ചുകൂട്ടുന്ന
കാക്കത്തൊള്ളായിരം
'പകർച്ചപ്പണി'കൾ
അടിമുടി മാറുന്ന വീടകം
ക്ലാസ് മുറി, എലിസബത്ത് ടീച്ചർ,
പരീക്ഷകൾ, പാചകപ്പുര,
കരാട്ടേ, കളിസ്ഥലം,,,,
പരിഭവക്കൾക്കിടെ
അമർത്തിപ്പിടിച്ച
അലർച്ചകൾ
സഹികെടുമ്പോൾ
എന്നെയും ഞെട്ടിപ്പിക്കുന്ന
ചില കയ്യാങ്കളികൾ...

സിത്താര പി
5 E ലെഗസി_എ.യു.പി.എസ്._തച്ചനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത