കാലം

ഓർമ്മകളിലെക്കാലവ‍ും നമ്മൾ

ഒാർക്ക‍ുമീക്കാലവ‍ും

ഒറ്റക്കിര‍ുന്നത‍ും എല്ലാമടഞ്ഞത‍ും

ഓർമ്മിച്ചീട‍ും നമ്മളെക്കാലവ‍ും

ആശിച്ചൊരാൾനൽക‍ും ഹസ്‍തദാനവ‍ും

നമ്മൾ വേണ്ടെന്ന‍ു ചൊല്ലി

ലോക്ക്ഡൗണിൽ ബന്ധങ്ങളെല്ലാം മറന്ന‍ു

ഒറ്റയായ് നമ്മൾ നടന്ന‍ു നീങ്ങ‍ുന്ന‍ു

ച‍ുറ്റില‍ും മ‍ുഖംമറച്ച‍ുള്ളതാം കാഴ്ചകൾ

മാത്രമായ് മാസങ്ങൾ നീക്കി

ഓർമ്മകളിലെക്കാലവ‍ും നമ്മൾ

ഓർക്ക‍ുമീക്കാലവ‍ും

ചൈനയിൽ നിന്ന‍ു ത‍ുടങ്ങി

പിന്നെയോരോരോ രാജ്യങ്ങൾ

കാലമോദേശമോഭാഷയോ നോക്കാതെ

അതിര‍ുകൾഭേദിച്ച‍ു പിടിമ‍ുറ‍ുക്കി

ചേർന്നിരിക്കാനിന്ന് പേടികൂടി

തെരുവുകളൊക്കെയും മൂകമായി

എങ്ങുംവിറങ്ങലിച്ചാധിയാലെ

എന്നുംപൊലിയുന്നു ജീവിതങ്ങൾ

ചുറ്റിലും ചർച്ചയായി വൈറസ് മാത്രം

ലോകം ഭയന്നു വിറച്ചിടുമ്പോൾ

ഓർമ്മകളിലെക്കാലവും നമ്മൾ

ഓർക്കുമീക്കാലവും

പഴമക്കാർപറയുന്നകഥകളിൽ നാംകേട്ട

കോളറ വസൂരിക്കാലങ്ങൾപ്പോലെ

ഇക്കാലവുംനമ്മൾ അതിജീവിക്കും

ഇവിടെസുന്ദരമായൊരു നാളെകൾക്കായ്

ഓർമ്മകളിലെക്കാലവും നമ്മൾ

ഓർക്കുമീക്കാലവും


അന്ന‍ുമരിയ ജോഷി
2 A സെന്റ് ജോസഫ്‍സ് യു പി സ്‍ക്കൂൾ നീല‍ൂർ
രാമപ‍ുരം ഉപജില്ല
പാല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത