ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/മനുഷ്യത്വമില്ലാത്ത മനുഷ്യർ

20:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41098ghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യത്വമില്ലാത്ത മനുഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യത്വമില്ലാത്ത മനുഷ്യർ

അങ്ങ് ദൂരെ ഒരു ചെറിയ കാട്ടിൽ കുറേ മൃഗങ്ങളും പക്ഷികളുമെല്ലാം വളരെ സ്നേഹത്തോടെ സഹവസിക്കുന്നുണ്ടായിരുന്നു. അവർക്കിടയിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള രണ്ട് ഇണക്കുരുവികളുണ്ടായിരുന്നു. അവരുടെ ജീവിതം വളരെ മനോഹരമായിരുന്നു. അങ്ങനെ അവർക്ക് രണ്ടു കുട്ടികൾ വിരിഞ്ഞു. ഒരിക്കൽ കുട്ടികളെ കൂട്ടിലാക്കി കുരുവി കൾ തീറ്റ തേടി പറന്നു. അങ്ങനെ അവർ തിരികെ വന്നപ്പോൾ കൂടിന്റെ അടുത്തൊരാൾകൂട്ടം അവർ അരികെ എത്തി അവരുടെ കുട്ടികൾ കൂട്ടിലില്ല. അവർ ആകെ തളർന്നു പോയി. അവരുടെ കുട്ടികളെ ഒരു വേടൻ പിടിച്ചു കൊണ്ട് പോയി. പിന്നീടവർക്ക് അവിടെ വസിക്കുവാൻ ഭയമായി. അവർ മറ്റൊരു വാസസ്ഥലം തേടി പറന്നു.

അങ്ങനെ കുറേ നാളുകൾ കഴിഞ്ഞ് കുരുവികൾ അവരുടെ പുതിയ കുഞ്ഞുങ്ങളുമായി അവരുടെ പഴയ കൂട്ടുകാരെ കാണാൻ ആ കാട്ടിലേക്ക് പോയി അവിടം കണ്ട് അവർ അത്ഭുതപ്പെട്ടു. ഒരു പച്ചപുല്ല് പോലുമില്ല മൊത്തം മനുഷ്യർ വെട്ടി നശിപ്പിച്ചു. അവിടം ഒരു മരുഭൂമിയായ് മാറിയോ എന്നവർ സംശയിച്ചു.

9E ഗവ.എച്ച്. എസ്. എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ