പുഴയിൽ ചോര പടർന്നിരിക്കുന്നു,
കോരിയെടുക്കുന്ന മഴയിൽ
ജീവനും സ്വപ്നങ്ങളും എരിഞ്ഞടങ്ങുന്നു....
തെക്കൻ കാറ്റിൻ്റെ ദുർഗന്ധം
കാരണം പുഴ മൂക്കു പൊത്തി.
രാവുകൾ പുഴയെ മറന്നിരിക്കുന്നു,
പുഴക്കരയിൽ നിന്ന ആലിംഗനബദ്ധരായ
കേരവൃക്ഷങ്ങൾ
പുഴയോടിത്തിരി ദാഹജലത്തിനായി
യാചിക്കുമ്പോൾ
എന്തിനെന്നെ ഇങ്ങനെയാക്കി ?
എന്ന പുഴയുടെ ചോദ്യം
മായാതെ നിൽക്കുന്നു.
ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത