എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കാലം

15:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

അനന്തതയുടെ കാലൊച്ച പ്രതിധ്വനിയായി
എവിടെയോ കേൾക്കുന്നു
കാലം മറന്നതോ പറയാൻ
ബാക്കിവച്ചതോ ആയ തേങ്ങലുകൾ

കാലത്തിൻറെ രഥചക്രത്തിൽ നാം
കാണാതെപോയ തെറ്റുകളുടെ
സുന്ദരമായ പ്രതിധ്വനികൾ

കേൾക്കാൻ ആഗ്രഹിക്കുന്നവ
വിസ്മൃതിയിൽ മറഞ്ഞുപോകുമ്പോൾ
ജ്വലിക്കുന്ന ദുഃഖത്തിൻറ
സ്മൃതികൾ നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നു.

സ്വപ്നങ്ങളിൽ പിന്നെയും പിന്നെയും
മരണ ദൂതൻറെ കാരാളഹസ്തങ്ങൾ
നിഴലിച്ചു നിന്നിട്ടു മറക്കാനാവാത്ത
പ്രതിധ്വനികൾ ജീവിതത്തിൽ പിന്നെയും ബാക്കി.
 

നയന
10 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത