വന്നല്ലോ മഹാമാരി,
തിന്നല്ലോ ജീവനുകളെ.
തോൽപിച്ചല്ലോ മനുജരെ,
മനുജൻ തൻ ശക്തികളെ,
ദുർബലമെന്നു മനസിലാക്കൂ.
ഭാരതമാതാവിൻ മക്കളെ നിങ്ങൾ,
ഗ്രാമത്തിലേയ്ക്ക് തിരിയുവിൻ,
ഉണർന്നു പ്രവർത്തിക്കുവിൻ.
കൃപയിലേയ്ക്ക് വരുവിൻ,
ഇതാണ് ലോക്ക്ഡോൺ.
ഇതാണ് വിശ്രമ സമയം.
ഉപകാരം ചെയ്യുവിൻ,
പ്രകൃതിയെ സ്നേഹിക്കുവിൻ.
അകലം പാലിക്കുവിൻ,
ജാഗരൂകരായിടുവിൻ.
ചൈനയിലിറങ്ങിയവൻ,
ഇറ്റലിയിൽ പോയവൻ,
ബ്രിട്ടൻ സന്ദർശിച്ചു
അമേരിക്കയിലും കൊല നടത്തിയവൻ.
ഉണരൂ കേരളമേ... ഉണരൂ യുവജനമേ...
ഒരുമിക്കാം നല്ലൊരു നാളെയ്ക്കായ്...
ഇന്നകലം പാലിക്കാം...
അണിചേരുവിൻ... അണിചേരുവിൻ...