സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ഒരു ദിവസം രാവിലെ മാളു ഉറക്കമുണർന്നു. അമ്മേ ഭക്ഷണം റെഡിയായോ. പല്ലും തേച്ചു കൈയും മുഖവും കഴുകി വൃത്തിയായിട്ടു വരൂ. മാളു കൈയും മുഖവും കഴുകി അടുക്കളയിലെത്തി. അച്ഛൻ പറഞ്ഞു രാവിലെ നന്നായി ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണത്തിൽനിന്നാണ് നമുക്ക് അന്നന്നത്തെ ജോലി ചെയ്യുന്നതിനുള്ള ഊർജ്ജം ലഭിക്കുന്നത്. എന്ത് കഴിച്ചാലും ചവച്ച രച്ചെ കഴിക്കാവൂ. ഇന്ന് അവധിയാണല്ലോ. ഞാൻ സീനയുടെ കൂടെ കളിയ്ക്കാൻ പൊക്കോട്ടെ അമ്മെ. വേണ്ട മോളെ, കൊറോണയെന്ന രോഗം നാടാകെ പടർന്നു പിടിച്ചിരിക്കുകയാണ്. എന്താ അമ്മെ കൊറോണ. മാളു ചോദിച്ചു. അതൊരു വൈറസ് രോഗമാണ് മോളെ. അത് എങ്ങനെയാ പടർന്നു പിടിക്കുന്നത്. ഈ രോഗം ഉള്ളവരോട് സമ്പർക്കം ഉള്ളവർക്കാണ് ഇത് പടർന്നു പിടിക്കുന്നത്. ഇതിന്റെ ലക്ഷണം എന്തൊക്കെയാണ് അമ്മെ. ചുമ, പനി, ജലദോഷം, ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈയും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. കഴിവതും വീടിനുള്ളിൽത്തന്നെ ഇരിക്കണം. ഇതിനെ പ്രതിരോധിക്കാനും ഇതിനെ അതിജീവിക്കുവാനും നാം പരിശ്രമിക്കണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |