ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ,അതിജീവിക്കൂ

13:27, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കൂ,അതിജീവിക്കൂ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കൂ,അതിജീവിക്കൂ

പോരാടുവാൻ നേരമായി കൂട്ടരേ,
കണ്ണി പൊട്ടിക്കാം പ്രതിരോധ മാർഗത്തിലൂടെ,
നമുക്കീ ദുരന്തത്തിൻ
അലയടികളിൽ നിന്നും മുക്തി നേടാം.

ഒഴിവാക്കിടാം സ്നേഹ സന്ദർശനം,
നമുക്കൊഴിവാക്കിടാം ഹസ്തദാനം,
അൽപ്പകാലം നാം അകന്നിരുന്നാലും,
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.

കരുതലില്ലാതെ പരിഹാസ രൂപേണ,
നടക്കുന്ന സോദരരെ കേട്ടു കൊൾക,
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല,
ഒരു ജനതയെത്തന്നെയല്ലേ.

ആശ്വാസമേകുന്ന ശുഭവാർത്ത ശ്രവിക്കാൻ,
ഒരു മനസ്സോടെ ശ്രമിക്കാം,
ജാഗ്രതയോടെ ശുഭ ചിത്ത ത്തോടെ മുന്നേറിടാം,
ഭയക്കാതെ ശ്രദ്ധയോടി നാളുകൾ,
സമർപ്പിക്കാം ഈ ലോകനന്മക്കു വേണ്ടി.

നീതു കൃഷ്ണൻ
5 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത