സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/ ശുചിത്വം

12:55, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ദിവസവും നമ്മൾ കോടിക്കണക്കിനു കീടാണുക്കളുമായും രോഗം പുലർത്തുന്ന സൂഷ്മജീവികളുമായും സമ്പർക്കം പുലർത്തുന്നവരാണ്.അവ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു നമ്മളെ രോഗികളാക്കി മാറ്റുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ആരോഗ്യ പരിരക്ഷക്കും രോഗങ്ങളിൽ നിന്നുള്ള മോചനത്തിനും ശരീരത്തിന്റെയും പരിസരത്തിന്റെയും ശുചിത്വം വളരെ പ്രധാനമാണ്. വ്യക്തിശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് നിത്യേനയുള്ള കുളി, ദിവസവും രണ്ട് നേരം പല്ല്‌ തേയ്ക്കുന്നത്, വൃത്തിയായി വസ്ത്രം ധരിക്കുന്നതു, നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതു, മലമൂത്രവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പരിസരശുചിത്വം എന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതിൽ പ്രധാനപ്പെട്ടവയാണ് വീടിന് അകത്തേയും പുറത്തേയും ചപ്പു ചവറുകൾ ശരിയായ സ്ഥലത്തു നിക്ഷേപിക്കുക. അവ അലക്ഷ്യ മായി വലിച്ചെറിയാതിരിക്കുക. അങ്ങനെ ചെയ്താൽ അവ എലി, പ്രാണികൾ. കൊതുക്, ഈച്ച, ഇവയെ ആകർഷിച്ചു നമുക്ക് രോഗം പരത്തും. ശുചിത്വംഇല്ലായിമയിൽ കൂടി പകരുന്ന രോഗങ്ങൾ പ്രധാനം വയറിളക്കം, മഞ്ഞപിത്തം, ടൈഫോയിട്, ചിക്കൻപോക്സ്, മലെറിയ, ഡെങ്കിപനി, ചർമരോഗങ്ങൾ മുതലായവയാണ്‌. ശുചിത്വം എന്നാൽ ശരീരശുചിത്വം മാത്രം അല്ല പരിസരശുചിത്വം കൂടിയാണ്. ഇങ്ങനെ ശരീരശുചിത്വവും, പരിസരശുചിത്വവും നിലനിർത്തുന്നതിലൂടെ നമ്മുക്ക് ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാം.

നിയ തോമസ്
6 A സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം