ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തകൃതിയായ് പെയ്യുന്നു ചാറ്റൽമഴ തിമൃതിയായ് ഒഴുകുന്നു കാട്ടരുവി ചിതറിത്തെറിച്ചാ മഴത്തുള്ളി തീർക്കുന്നു ഒരു കൊച്ചരുവിയാ മുറ്റമാകെ; കൈക്കൂടനിറയെ കടലാസു തോണികൾ കുസൃതിച്ചിരികളാൽ ഓടിയെത്തി , പലതരം പലവർണ്ണം കടലാസു തോണികൾ മുറ്റം നിറയെ കളിയോടം തീർത്തു കൊമ്പുകുലുക്കി എത്തിയ കാറ്റൊരു - തോണിയെ ഒപ്പം കൂട്ടി യാത്രയ്ക്കായി തെന്നി തെന്നി ഒഴുകീ തോണി എത്തിച്ചേർന്നു വലിയൊരു പുഴയിൽ ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും തിരിഞ്ഞും പുഴയിലൂടൊഴുകിയാ കൊച്ചു തോണി ചാറ്റൽ മഴയേറ്റു മുങ്ങിടാതെ മുറുകെ പിടിച്ചു പുൽക്കൊടികൾ ഞെട്ടറ്റു വീണൊരാ പൂവിന്നിതളിനും നീന്തിത്തളർന്നൊരാ കുഞ്ഞനുറുമ്പിനും തുണയായി മാറുന്നു കടലാസുതോണി വെറുമൊരു കടലാസു മാത്രമല്ലിപ്പോൾ അഭയമീ പൂവിനും പുല്ലിനും പിന്നീ കുഞ്ഞനുറുമ്പിനും മഴതോർന്നു മാനം തെളിഞ്ഞിടുന്നു വെയിൽ വന്നു മഴവിൽ വിരിഞ്ഞിടുന്നു അരികത്തണഞ്ഞൊരാ കാറ്റിൻ തലോടലിൽ അകലേക്കു നീങ്ങുന്നു കടലാസുതോണി ,
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത