ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/വിടരാതെ വാടിയ പൂമൊട്ട്
വിടരാതെ വാടിയ പൂമൊട്ട്
വെട്ടം മയങ്ങിത്തുടങ്ങി. ഇരുട്ടാണിപ്പോൾ.കൂരിരുട്ട് . പുതുവീടിന്റെ മോടിക്കൂട്ടാൻ വല്യച്ഛൻ വാങ്ങിത്തന്ന
സ്റ്റീൽപ്പാത്രം കരിഞ്ഞ്പുകഞ്ഞ് കാലം തീരാറായ പടുവൃദ്ധൻ കരിക്കലത്തിൽ തട്ടുന്ന അലോസരധ്വനി
കേൾക്കാം. കൂമൻ മൂളലിന് ആർപ്പുവിളി എന്നോണം മാരുതന്റെ കാൽപ്പെരുമാറ്റവും. പാത്തിയിൽക്കൂടി പെയ്ത
മഴയുടെ വെള്ളം ഇറ്റിറ്റ് ചെമ്പ്കലത്തിലേക്ക് വീഴണുണ്ട് .
"എന്തെടുക്ക്വാ ദേവൂട്ട്യേ?”
അമ്മയുടെ ശബ്ദം.
"വെറുതെ നിക്കാണമ്മേ"
"കഴിക്കാനെന്താ വേണ്ടേ"
"ഒന്നും വേണ്ടമ്മേ"
"എന്നാല് ഞാന് പിന്നെ വരാട്ടോ"
"ഓ.”
മറുപടിക്കായികാത്ത് നിൽക്കാതെ അമ്മ പോയിരിക്കുന്നു.
അടുക്കളയിൽ കുന്നോളം പണിയാണേ.
എന്താത് ? ചില്ലലമാരയിൽ....
വട്ടത്തിലൊന്ന് .....ചിതലോളല്ലേ
ഇവരൊക്കെ എന്താ ഇപ്പം. പുസ്തകങ്ങളെല്ലാം വാങ്ങിച്ചു കഴിഞ്ഞിരിക്കുന്നു.വായിച്ചൂന്ന് പറയാൻമാത്രം ഒന്നൂല്ല.
കസാഖുക്കാരുടെ വിശേഷങ്ങളും ദസ്തയേവ്സ്ക്കിയുടെ രചനാചാരുതയും ആടിന്റെ കുറുമ്പും ഒക്കെ വായിച്ചു.
അതീന്നൊക്കെ അവയും അന്നന്നത്തേക്ക് ഉള്ളവക കണ്ടെത്ത്വാണ് . ചായതന്ന ഓട്ടുഗ്ലാസിലും പുതിയ
അതിഥികളെത്തി. അവയെങ്ങോട്ടൊക്കെയോ പായുന്നു.
നേരം വൈകീന്ന് തോന്നുന്നു. വൈകിയാലെന്താ ഒന്നും ചെയ്യാനില്ലല്ലോ വെറുതെ നിക്ക തന്നെ.
എത്രനേരാന്ന് വച്ചാ വെറ്റില നോക്ക്വാ. ഇടക്ക് കൈ കഴുകണം. അത് നിർബന്ധം തന്നാ. ഉച്ചയ്ക്കൊന്നും
കഴിച്ചിരുന്നില്ല. ഇന്നേക്ക് പന്ത്രണ്ട് ദിവസായിന്നാ എന്റെ കൂട്ടൽ. വന്നിറങ്ങി. ആസ്പത്രീന്ന് ആരൊക്കെയോ
വന്നിരുന്നു. വീട്ടിലേക്ക് വന്ന് കയറി. അമ്മ നന്നേ മെലിഞ്ഞിരുന്നു. കാച്ചിയ എണ്ണയുടെ ഗന്ധത്താൽ
നിറഞ്ഞു നിന്ന മുടിച്ചാർത്തിൽ തുളസിക്കതിർ ചാർത്തി നെറ്റിയിൽ ചന്ദനക്കുറിയും പപ്പടവട്ടത്തിൽ
സിന്ദൂരപ്പൊട്ടും മുടിയിഴകളെ രണ്ടായി വകഞ്ഞ് ഒത്ത നടുക്ക് സീമന്ദ രേഖയും ചാർത്തി ദൈവീകമായി
നിന്നിരുന്ന അമ്മ നരവന്ന മുടിച്ചാർത്ത് പൊക്കിക്കെട്ടി കുുഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിന്നിരുന്നു. ജര
ബാധിച്ച കഴുത്ത് തൂങ്ങിക്കിടക്കുന്നത് നന്നെ കാണാമായിരുന്നു. ഒരു നോക്കേ കണ്ടുള്ളൂ. അച്ഛനെപ്പോലും.
അപ്പോഴൊക്കെ സ്വയം വെറുത്തു. പഴിച്ചു. കരുത്തും കരുതലും ഏകിയ കുറേപ്പേർ എത്തിയിരുന്നു. ഒറ്റക്കല്ല
എന്ന തോന്നൽ താനെ ഗഗനം പ്രാപിച്ചിരിക്കുന്നു.കൺപോളകൾ
തമ്മിൽ
കൂട്ടിമുട്ടി
ഇരുട്ടിനെ
അകത്താക്കിയ
കൺപോളകൾ
തമ്മിൽ
കൂട്ടിമുട്ടി
ഇരുട്ടിനെ
അകത്താക്കിയപ്പോൾ
അച്ഛനെ
കണ്ടു.
തേങ്ങാപ്പുഴയിൽനിന്ന് പൊതിച്ച തേങ്ങാകളെകൈക്കുള്ളിൽ ഒതിക്കി 'ഭവാന്യെ'ന്ന് നീട്ടി വിളിച്ച് വര്വാണ്.
ആകെ കിതക്കുന്നുണ്ട് പാവം. പെട്ടെന്ന് നിലത്തേക്ക് വീണു. 'അമ്മേ ' ദേഹത്താകെ വിയർപ്പാൽ
പൊതിഞ്ഞിരിക്കുന്നു. വറ്റി വരണ്ട തൊണ്ടയിൽ അൽപ്പം കുളിർനീര് നൽകി ആശ്വാസം കണ്ടെത്തി. കണ്ണ്
അടയുന്നില്ല. ഏറെ പണിപ്പെട്ട് അടച്ചു. നന്നേ വൈകിയാണ് എണീറ്റത് . പതിവുകൾ പതിവുപോലെ
ചെയ്തുതീർത്തു. കൊല്ലങ്ങളായി പതിവില്ലാതിരുന്ന പുതിയ പലതും നിലനിൽപ്പിന് വേണ്ടി പതിവാക്കി
കഴിഞ്ഞിരുന്നല്ലോ........
കടുകു താളിച്ച സാമ്പാറിന്റെ ഗന്ധം പല കടമ്പകൾ താണ്ടിയെത്തി.
"കുട്ട്യേ..... എടുത്തു കഴിച്ചോളൂ...... “
അമ്മയുടെ വിളി വന്നു.
വീട്ടിൽനിന്ന് തിരിക്കണതിന്റെ തലേന്ന് നട്ട പനിനീർച്ചെടിയിൽ മൊട്ടിട്ട് നിക്ക്വാണ്.
ആച്ഛന് വല്ല്യഷ്ട്ട്ടാ....ദേവൂട്ട്യേടെ ചിരി പോലാ വിരിഞ്ഞ പനിനീർ പൂവെന്നാ പറയാറ് . അതുക്കൂടി
കാണാണ്ടാ പോയെ .
കുറെ കാൽപ്പെരുമാറ്റങ്ങൾ കേൾക്കാം. വാൾമൂർച്ചയോടെ അവ തുളഞ്ഞ് കയറി. ആരൊക്കെയോ
അടുത്തേക്ക് വരണ പോലെ . കാലനാവില്ല...... തീർച്ച........ ഒരാളെ കൊണ്ടു പോയിരിക്ക്ണല്ലോ......... കൂറെ
കാൽപ്പെരുമാറ്റങ്ങൾ കേൾക്കാം. കാലനാവില്ല..... തീർച്ച . ചിന്തകൾ കാടുകയറി എങ്ങടേയ്ക്കൊക്കെയോ
എത്തി.
"ദേവൂട്ട്യേ....... "അമ്മയുടെ വിളി .
കുുറ്റികൾ മെല്ലെ അയയുന്നു വിജാദഗിരി തേങ്ങുന്നു .
<
|