ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/കൊറോണയിലെ നന്മ.
കൊറോണയിലെ നന്മ
നാടെങ്ങും കൊറോണ ഭീതി, ലോക്ഡൗൺ കാലം, വീടിന് അകത്ത് തന്നെ കഴിയണം. എന്തെല്ലാം പദ്ധതികളായിരുന്നു. പരീക്ഷകൾ കഴിഞ്ഞ് കളികളുടെ നല്ല കാലം. നാടെങ്ങും കൊറോണ. ടൂറിനുപോകണം, കല്ല്യാണത്തിനുപോകണം അങ്ങനെയുള്ള എല്ലാ മോഹങ്ങളും അവസാനിച്ചു. ഇപ്പോൾ വീടും പരിസരവും മാത്രം. എന്തുചെയ്യും കൊറോണ എന്ന കുഞ്ഞു ഭീകരന്റെ വിളയാട്ടം ......ഇനി പുതിയ പദ്ധതികൾ ആലോചിക്കണം. കളിക്കാനായി മേടിച്ച പ്ലേ പാണ്ട കളിച്ചു കളിച്ചു ബോറടിച്ചു. ഇനി എന്തു പരീക്ഷിക്കണം യൂ ട്യൂബിൽ നിന്നും ലഭിച്ച പല വിനോദങ്ങൾ......പേപ്പർ കൊണ്ട് തോക്ക്........ മെഴുക് ഉപയോഗിച്ചുള്ള പൂക്കൾ..... കുറച്ചുദിവസം കടത്തിവിടാൻ ഇതൊക്ക മതിയായിരുന്നു....ഇനി..? പലരും പറഞ്ഞുകേട്ട പാചകം നോക്കിയലോ. അമ്മയുടെയും ചേട്ടായിമാരുടെയും സഹായത്തോടെ ചക്കക്കുരു ഷെയ്ക്ക് ഉണ്ടാക്കി. കുടിച്ചു നല്ല രസം....... പിന്നെ ഐസ്ക്രീം, കേക്ക്. പാചകം ഇത്ര രസമായിരുന്നെന്ന് ഇപ്പോഴാണ് അറിഞ്ഞത്.... അടുത്ത ജോലി കൃഷിയായിരുന്നു, പയർ , വെണ്ട, ചീര, പാവൽ എന്നിങ്ങനെ കിട്ടിയ വിത്തുകൾ കുഴിച്ചിട്ടു. വിത്തുൾ മുളച്ചപ്പോൾ എന്തു സന്തോഷമായെന്നോ. എന്നും വെള്ളമൊഴിക്കും. അവർക്കും സന്തോഷം എനിക്കും സന്തോഷം. ഇപ്പോൾ എനിക്ക് മനസ്സിലായി കൊറോണായുടെ ഭീഷണിയിലും ഇതുപോലുള്ള രസകരമായ വിനോദങ്ങൾ...... പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായ കൃഷി..... ഇനി എന്നും എന്റെ കുറച്ചു സമയം അതിന് .......കൊറോണാ കൊണ്ടുവന്ന നന്മ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |