ചുഴലിയായി ഓഖി വന്നു
ഒരു പാട് പേരെ കൊണ്ടുപോയി
പനിയായി, നിപയായ് പിന്നെ വന്നു
കുറച്ചങ്ങു പേരെ കൊന്നൊടുക്കി
മഴയായ് പ്രളയമായ് പിന്നെ വന്നു
കണ്ണീരിലാഴ്ത്തി കഥ പിന്നെയും തുടർന്നു
ഇന്നത്തെ കഥ: ദുഃഖ കഥ
ഇവിടെ ജീവിതം കഷ്ടപ്പാട്
വിഷവാതം തീണ്ടി തന്നെ നീളുന്നു
ദിനമേറെ ജീവനും കൊണ്ടുപോയി
ഒതുങ്ങാത്ത വിശപ്പുമായി
തുടരുന്നു യാത്ര......
ജാഗ്രതയായി: ശുദ്ധിയായി വീട്ടിലിരി ക്കൂ:
ജനന്മക്കായ് നാം
ഫാത്തിമ്മ ജഹാന.എൻ
6 A എ.യു.പി.എസ്.പെരുംപറ എടപ്പാൾ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത