മഹാമാരിക്കാലം കൊറോണ നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ബസ്സില്ല കാറില്ല ലോറിയില്ല റോഡിലിറങ്ങുവാൻ ആളുമില്ല ആർക്കും ധൃതിയില്ല ഓട്ടമില്ല നെട്ടോട്ടമോടുവാൻ ആരുമില്ല സോപ്പിട്ടു കൈകൾ കഴുകി വെക്കാം വീട്ടിന്നകത്തു തനിച്ചിരിക്കാം