കളിച്ചുകൊണ്ടിരുന്നെൻ കൈകളിൽ
പിടിച്ചു വലിച്ചെന്നമ്മ ശക്തിയായ്
എന്താണമ്മേ.? ചോദിച്ചമ്മയോടതിൻ കാരണം
ഭയം നിറഞ്ഞതെന്നമ്മയുടെ ചൂണ്ടുവിരൽ പതിഞെന്നമ്മതൻ ചുണ്ടിൽ
ഇതുകണ്ടു എൻ ഉള്ളം അതിലേറ ഇരുട്ടിലായ്.
കേട്ടു ഞാനെൻ കാതുകളിലാദ്യമായ് ആ ശബ്ദം-
കൊറോണയോ.? എന്താണതെന്നുടെ മറുചോദ്യമുയർന്നതോ.. ആശങ്കയായ്
പറഞ്ഞില്ലന്നെമ്മ എങ്കിലുമറിഞ്ഞു ഞാനും ചങ്ങലയിൽ.
കാണില്ലവനെ, വരുന്നതൊ അറിയില്ല
ശക്തനാണവൻ ഞാൻ കേട്ടതിലേറെ..
മഹാമാരിയാണവൻ,
തിരിച്ചുവന്നില്ലവൻറെ കെണിയിലകപെട്ടവരിലേറയും..
അറിഞ്ഞു ഞാൻ പ്രധിരോധിക്കാമെന്നവനെ,
ആശങ്കയൊ..? അവനെയെങ്ങിനെ ഇല്ലായ്മ ചെയ്യാം.
എങ്കിലും പ്രതീക്ഷയായ് കൈ കോർത്തു മുന്നേറാം..
തടയാം കൊറേണയെ., നമുക്കൊരുമയാൽ തിരികെ കൊണ്ടുവരാം നല്ലൊരു നാളിനെ.