ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/മുന്നിയുടെ കഥ
മുന്നിയുടെ കഥ
ഞാൻ മുന്നി എന്ന കൊതുകാണ് .പട്ടണത്തിലെ വലിയ മാലിന്യ കൂമ്പാരത്തിലെ ഒരു ടയറിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ജനിച്ചത് .എനിക്കിവിടെ ധാരാളം കൂട്ടുകാരുണ്ട് .ഞങ്ങൾക്കിവിടെ വളരാൻ ധാരാളം സാഹചര്യങ്ങൾ ഉണ്ടായിരുന്നു .ഒരു ദിവസം ഞാൻ അപ്രതീക്ഷിതമായി ഗ്രാമത്തിലേക്കുള്ള ബേസിൽ കയറി .ഒരു കൊച്ചു ഗ്രാമം .അവിടുത്തെ കാഴ്ച്ചകൾ മനോഹരമായിരുന്നു .ശാന്തിയും സമാധാനവും നിറഞ്ഞ ഗ്രാമം .ജലാശയങ്ങളും ഹരിതാഭമായ നെൽപ്പാടങ്ങളും പൂക്കളും പൂമ്പാറ്റകളും ഒക്കെയുള്ള മനോഹരമായ ഗ്രാമം .പട്ടണത്തിലെ ജനങ്ങളിൽ നിന്നും ചോര കുടിക്കാൻ എനിക്ക് പേടി ആയിരുന്നു .കാരണം ഏറിയ പങ്കും രോഗികളായിരുന്നു .പക്ഷെ ഗ്രാമവാസികളുടെ രക്തം ഞാൻ ആവോളം ആസ്വദിച്ചു കുടിച്ചു .ധരം കൂട്ട്കരുള്ള എനിക്ക് ഇവിടെ വന്നപ്പോൾ ഒരു കൂട്ടുകാരനെപ്പോലും കാണാൻ സാധിച്ചില്ല .എനിക്കിവിടെ വളരാനുള്ള ഒരു സാഹചര്യം പോലും ഇല്ല .കൂട്ടുകാരില്ലാത്ത ഇവിടെ എനിക്ക് വിരസതയാണ് .അതിനാൽ ഞാൻ തിരിച്ചുപോവുകയാണ് ഗുണപാഠം -ശുചിത്വമുള്ളിടം ആരോഗ്യകരം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |