എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/അപ്പുവിനു പറ്റിയ അമളി

05:13, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിനു പറ്റിയ അമളി

ഒരിടത്ത് അപ്പു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ നേരെ പല്ലുതേക്കാറില്ല, കുളിക്കാറില്ല, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല, മുടിവെട്ടാറില്ല. അങ്ങനെ പല പല കാര്യങ്ങളും ചെയ്യാറില്ല. ഒരുദിവസം കലശലായ വയറുവേദന കാരണം അപ്പുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചപ്പോൾ കാര്യം പിടികിട്ടി. ശുചിത്വമില്ലായ്മയാണു രോഗ കാരണം എന്ന് ഡോക്ടർ മനസ്സിലാക്കിക്കൊടുത്തു. ദിവസവും രണ്ടുനേരം പല്ലു തേക്കണം, കുളിക്കണം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം എന്നു പറഞ്ഞു കൊടുത്തു. അന്നുമുതൽ അവൻ ശുചിത്ത്വം പാലിക്കാൻ തുടങ്ങി.

അഭിഷേക് കൃഷ്ണൻ ആർ. എസ്.
4 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ