ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ഭൗമദിനം

00:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൗമദിനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൗമദിനം
     1970 മുതലാണ് ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കാൻ തുടങ്ങിയത്. അമേരിക്കക്കാരനായ  ശ്രീ വിൽസൺ ആണ് ആദ്യമായി ഭൂമിയ്ക്കൊരു ദിവസം എന്ന ആശയം മുന്നോട്ടുവെച്ചത്.  ഇങ്ങനെയൊന്ന് ചിന്തിക്കുവാനുള്ള കാരണം ഭൂമിയിൽ കുന്നുകൂടുന്ന മാലിന്യം, വർദ്ധിക്കുന്ന താപനില, അമിതമായ വിഷവാതകങ്ങൾ എന്നിവ ഭൂമിയെ നശിപ്പിക്കും എന്ന ചിന്തയാണ്.  ഇന്ന് നമ്മുടെ താപനില വർദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ, അതിനു കാരണം അന്തരീക്ഷവായു ചൂടിനെ ആഗിരണം ചെയ്യന്നതുകൊണ്ടാണ്.  കാർബൺ  ഡയോക്സൈഡ് , നൈട്രസ് ഓക്സൈഡ് , മീഥേൻ, ക്ലോറോ ഫ്ലൂറോ കാർബൺ തുടങ്ങിയവയാണ് ഹരിത ഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നത്. 

എന്താണ് കാർബൺ ടാക്സ് ? കാർബൺ ഡയോക്സൈഡ് കൂടുതൽ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതിയാണ്.

ഹരിത ഗൃഹ വാതകങ്ങളെ നിയന്ത്രിക്കുന്നതിനായി ഐക്യരാഷ്ട്ര തലത്തിൽ ജപ്പാനിലെ ക്യോട്ടോയിൽ വെച്ച് ഒപ്പിട്ട ഉടമ്പടിയാണ് ക്യോട്ടോ ഉടമ്പടി.  വനനശീകരണം തടയുക: മരങ്ങൾ വെച്ചുപിടിപ്പിക്കുക, തണ്ണീർത്തടങ്ങളും, ജലസ്ത്രോസ്സുകളും സംരക്ഷിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, സൗരോർജ്ജം, തിരമാല, കാറ്റ് തുടങ്ങിയ ഊർജ്ജസ്ത്രോതസുകൾ പ്രോൽസാഹിപ്പിക്കുക എന്നതൊക്കെയാണ് ഭൗമദിന സന്ദേശം.

ഇങ്ങനയൊരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഈ വർഷം ഭൗമദിനം വന്നത് ലോക് ഡൗൺ കാലത്താണ് അപ്പോൾ പത്രമാധ്യങ്ങളിൽ നിറഞ്ഞിരുന്ന വാർത്തകൾ കണ്ടിട്ടാണ്‌. ഈ വർഷം മാലിന്യതോത് ഗണ്യമായി കുറഞ്ഞു എന്നത് .ഈ ആശ്വാസത്തോടെ "ഹരിത ഭൂമി സുന്ദര ഭൂമിയാകട്ടെ അതാകട്ടെ നമ്മുടെ ലക്ഷ്യം അണ്ണാൻകുഞ്ഞിനും തന്നാലായത് എന്ന വിധം ഈ ഉദ്യമത്തിൽ ഓരോരുത്തരും ഭാഗമാകൂ.

ശാസ്ത ബി രാജ്
6 B ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം