ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/എന്റെ തിരിച്ചറിവ്

23:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ തിരിച്ചറിവ്" <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ തിരിച്ചറിവ്"

ഹേ.... മനുഷ്യാ.

            നിങ്ങൾ എന്നോട് ചെയ്ത അക്രമത്തെ കുറിച്ച് നിങ്ങൾ ചിലത് മനസ്സിലാക്കേണ്ടതുണ്ട്.. മനുഷ്യർക്ക് വേണ്ടി മാത്രമാണ് ഈ "പ്രപഞ്ചം" എന്ന് നിങ്ങൾ അഹങ്കരിച്ചു. അതോടൊപ്പം എന്റെ കൂടപ്പിറപ്പായ മറ്റു ജീവജാലങ്ങളോടും മൃഗങ്ങളോടും പുഴകളോടും മലകളോടും നിങ്ങളുടെ സ്വാർത്ഥത കാരണം അവരെ ആക്രമിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. നിങ്ങൾ എന്റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു. നിങ്ങളെ സംരക്ഷിക്കുന്ന അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ നിങ്ങൾ തന്നെ ദ്വാരമുണ്ടാക്കി.... എനിക്കറിയാം.. എന്നെ സംരക്ഷിക്കാൻ.. അതു ഞാൻ തുടരുക തന്നെ ചെയ്യും. അതിന്റെ ഫലമായിട്ടാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ "മഹാമാരി".. നിങ്ങൾ എന്നാണോ.. എന്നെ തിരിച്ചറിയുന്നത് അന്നേ ഞാൻ നിങ്ങളെ സ്നേഹിക്കൂ..
ദേവിക.കെ
6D ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം