എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/ അതിജീവനം

22:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അതിജീവനം

മരവിച്ചിടുന്നിതാ ജീവനും ജീവിയും
നിലച്ചിടുന്നിതാ ആഴിയും ഊഴിയും
നീരസഭാവത്തിൻ തിരയായിയെരിഞ്ഞിടും
ഭൂമിതൻ ശാസവും നിശ്ചലം എന്നപോലെ.
       ഉയരുന്നു ആർദ്രമാം അതിജീവനം തേടി
തെളിയുന്നു രേഖകൾ ചക്രവാളം വരെയും
     നിലയ്ക്കുന്നു ദീനമാം രോദനങ്ങൾ
     പൊലിയുന്ന പൂവുതൻ ദളങ്ങൾ പോലെ.
മാനം തെളിയുന്നു
തേജസൂര്യൻ തിളങ്ങുന്നു,
ഉലകിൻ താളം തുടിച്ചിതാ
ആർദ്രമാം അതിജീവനം തൻ-
താളുകൾ മറിയുന്നിതാ.....

ആന്റോ ആർ ബാബു
4 A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത