ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/കോവിഡിന് മുമ്പും കോവിഡിന് ശേഷവും
കോവിഡിന് മുമ്പും കോവിഡിന് ശേഷവും
ഇന്ന് ലോക ജനത അഭിമുഖകരിക്കുന്ന വലിയ ഒരു വിപത്തായി മാറികൊണ്ടിരിക്കുകയാണല്ലോ കോവിഡ്19 എന്ന കോറോണ വൈറസ് രോഗം. സമ്പന്ന രാഷ്ട്രങ്ങളെ പോലും ഈ വൈറസ് കീഴ്പെടുത്തുന്ന ദയനീയ കാഴ്ചയാണ് 2 മാസത്തോളമായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ചൈനയിൽ വുഹാനിൽ ഒതുങ്ങി നിൽക്കുമെന്ന് നാമെല്ലാവരും ആശ്വസിച്ചു. അപ്രതീക്ഷിതമായാണ് അതിവേഗം വ്യാപിക്കുന്ന വൈറസ് രാജ്യത്തെ ലോക്ക് ഡൗൺ എന്ന ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. സാമ്പത്തിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ലോക്ക് ഡൗൺപ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡിന് മുമ്പുള്ള സാമൂഹ്യ ചുറ്റുപാടിൽ ഒരു വിഭാഗം ആഡംബരത്തിന്റെയും ആർഭാടത്തിന്റെയും പിറകെ ഓടാനുള്ള തത്രപ്പാടിലായിരുന്നു. ഒരുതരം മത്സര സമാനമായ ജീവിതം. പ്രകൃതിയെയും മനുഷ്യനെയും മറന്നു കൊണ്ടുള്ള ജിവിത രീതി മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഇല്ലാതാവുകയും നമ്മുടെ ഭക്ഷണ രീതി തന്നെ മാറ്റി കൊണ്ടരിക്കുകയായിരുന്നു. കുടുംബ ബന്ധങ്ങൾ ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലായിരുന്നു നാം ഇതു വരെ. അതിജീവനും ഉണ്ടായാൽ തന്നെ സാമ്പത്തികമായ അരാചകത്വം നിലനിൽക്കും കുടുബബന്ധങ്ങളിൽ ഐക്യബോധം ഉണ്ടാകും ഭക്ഷണത്തിന് പല സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാം സ്വയംപര്യാപ്തരാകാൻ സാധ്യതയുണ്ട്. സ്വന്തം നാടിന്റെ മഹത്യം എന്താണെന്ന് മനസ്സിലാകാൻ കഴിയും. പ്രകൃതി എന്താണെന്ന് മനസ്സിലാക്കാൻ വെള്ളെപൊക്കവും കോവിഡ്19 കോറോണ എന്ന ജിവിതത്തിന്റെ പാതയിൽ.
|