എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/അക്ഷരവൃക്ഷം/സൗന്ദര്യമുള്ള നാളെകൾക്കായ്

21:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗന്ദര്യമുള്ള നാളെകൾക്കായ്

ചുറ്റിലും ഒന്നു നീരീക്ഷിച്ചു നോക്കു പുതുമഴയിൽ കിളിർത്തു വന്ന പുൽനാമ്പുകൾ മുതൽ മഹാഗണി വരെ തളിരിട്ടു നിൽക്കുന്നു കിളികൾ കൂട് വിട്ടു കൂട്ടുകാരികളുമായി സല്ലപിച്ചു പാറിക്കളിക്കുന്നു പറമ്പിൽ കോഴികളും താറാവുകളും ഉത്സാഹത്തോടെ അന്നം ചിക്കി ചികഞ്ഞു എടുക്കുന്നു കാക്കകൾ കലപില കൂട്ടുന്നു അസംഖ്യം പക്ഷികൾ അവരുടേതായ ലോകത്ത് വിരാജിക്കുന്നു മന്ദാരം,മാവ്, പ്ലാവ്,അരയാൽ എണ്ണമറ്റ വൃക്ഷങ്ങൾ ഈണത്തിന് അനുസരിച്ച് ചാഞ്ഞും ചരിഞ്ഞും തുള്ളുന്നു എന്തൊരു സൗന്ദര്യമാണ് അല്ലേ ഇത് നാട്ടിൻപുറ കാഴ്ചകൾ ആണെങ്കിൽ കാട്ടിനു പുറത്തെയും കാട്ടിനകത്തും ഇതിനെക്കാളും എത്ര ഇരട്ടി മൊഞ്ചുള്ള കാഴ്ചകൾ ആകും പ്രകൃതി ഒരുക്കിയിട്ടുണ്ട് ഉണ്ടാവുക തെളിമയാർന്ന ഒഴുക്കിനെ തുടക്കംകുറിക്കുന്ന നീരുറവകൾ അരുവികൾ വിശാലമായി ഒഴുകി തിടം വെക്കുന്ന നദികൾ നദിയോരത്തും ജലത്തിലും ജീവിതം ആസ്വദിക്കുന്ന അനന്ത കോടി ജീവ ജാലങ്ങൾ അല്ല ജീവന്റെ തുടിപ്പുകൾ ഇനിയും നിങ്ങള്ക്ക് ഈ ജൈവവൈവിധ്യ തോട് മുഹബ്ബത്ത് തോ ന്നുന്നില്ലേ കാട്ടു ജീവികളോടുള്ള മനുഷ്യന്റെ വികൃതികൾ പ്രധാനമായും ആന കണ്ടാമൃഗം പുലി ഗോറില്ല എന്നിവ കളോട് ആണ് അതു കൊണ്ടു തന്നെ ഇവ കളാണ് ലോകത്തിന്റെ പല ഭാഗത്തും വൻതോതിൽ നിയമവിരുദ്ധമായ വേട്ടയാടപ്പെടുന്നു മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ് 2011.ൽ വിയറ്റ്നാമിൽ നിന്നും ജവൻ റിനോ എന്ന സ്പീഷിൽ വംശനാശം സംഭവിച്ചു മറ്റു പല രാജ്യങ്ങളിൽ നിന്നും ഇതുപോലുള്ള വാർത്തകളാണ് ജൈവ സമ്പത്തിന് അനുദിനം മങ്ങലേറ്റു കൊണ്ടിരിക്കുകയാണ് നമുക്കും പരിസ്ഥിതി എന്ന സമ്പത്ത് നില നിർത്താൻ ഉള്ള പോരാട്ടത്തിൽ പങ്കാളികളാവാം മരം വെച്ചു പിടിപ്പിക്കാം സംരക്ഷണം ഒരുക്കാം..

ജസ് ലിയ
6 A എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം