സംവാദം:ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം
രചനയുടെ പേര്
ആഴ്ചപ്പൂക്കൾ
ഹയ്യട ആഴ്ച്ചപ്പൂക്കളത്തിൽ
പൂക്കൾ വിരിഞ്ഞൂ ഏഴെണ്ണം
ഞായറെന്ന പൂവ് കണ്ടോ
സൂര്യകാന്തി പോലെ
തിങ്കളെന്ന പൂവ് നല്ല
ചെമ്പരത്തി തന്നെ
ചൊവ്വയെന്ന പൂവ് കണ്ടാൽ
മുല്ലയെന്നു തോന്നും
ബുധനെന്ന പൂവിനുണ്ട്
ചെണ്ടുമല്ലി ചന്തം
വ്യാഴമെന്ന പൂവ് കണ്ടോ
അല്ലിയാമ്പൽ പോലെ
വെളളിയെന്ന പൂ വിരിഞ്ഞാൽ
താമരപ്പൂ തന്നെ
ശനിയെന്ന പൂവിനുണ്ട്
റോസാപ്പൂവിൻ ചേല്
അനഘ
|
6A ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |