അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഞാനും എന്റെ തക്കാളിച്ചെടിയും
ഞാനും എന്റെ തക്കാളിച്ചെടിയും
ഒരു ദിവസം ഞാൻ പുറത്തു നിന്ന് പന്ത് തട്ടി കളിക്കുകയായിരുന്നു. അപ്പോഴാണ് അമ്മ നട്ട പൂച്ചെടികൾക്കിടയിൽ ഒരു തക്കാളി ച്ചെടി മുളച്ചുവന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാനെന്റെ കൈ കൊണ്ട് അതിനെ പറിച്ചെടുത്ത് അമ്മയുടെ അടുത്തു പോയി. അങ്ങനെ ഞങ്ങൾ അടുക്കള ഭാഗത്ത് അതു നട്ടു. ഞാനതിന് വെള്ളമൊഴിച്ചു. രാത്രി അച്ഛൻ വന്നപ്പോൾ ആ വിവരം അച്ഛനോടു പറഞ്ഞു. അടുത്ത ദിവസം തന്നെ അച്ഛനെനിക്ക് കുറേ പച്ചക്കറി വിത്തുകൾ കൊണ്ടു തന്നു. ചീര ,കൈപ്പ, പയർ, തക്കാളി ,പച്ചമുളക്, കുമ്പളങ്ങ ,വെണ്ട ,വഴുതന എന്നീ വിത്തുകൾ അതിലുണ്ടായിരുന്നു. അടുത്ത ദിവസം സ്കൂൾ വിട്ടു വന്ന് വിത്തുകളെല്ലാം മണ്ണിളക്കി അതിലിട്ടു.എന്നിട്ടതിന് വെള്ളമൊഴിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വിത്തെല്ലാം മുളച്ചു ചെടിയായി. അടുത്ത ദിവസം അമ്മ തൊട്ടടുത്ത വീട്ടിൽ നിന്നും ചാണകം വാങ്ങി. ഞങ്ങളത് ചെടികൾക്കിട്ടു. അത് തഴച്ചു വളർന്നു. എനിക്കത് കണ്ടപ്പോൾ വളരെ സന്തോഷമായി. അന്നു മുതൽ ഞാൻ കൃഷി ചെയ്യാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |