ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/അപ്പുവിൻ്റെ ശുചിത്വം
അപ്പുവിൻ്റെ ശുചിത്വം
പണ്ട് പണ്ട് ഒരു "അപ്പു "വും "അമ്മു "വും എന്ന രണ്ടു കുട്ടികൾ ഒരു ഗ്രാമത്തിൽ വസിച്ചിരുന്നു. അപ്പു തീരെ ശുചിത്വം പാലിച്ചിരുന്നില്ല. എന്നാൽ അമ്മു വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചിരുന്നു. ഒരിക്കൽ അമ്മു വീടും പരിസരവും വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അപ്പുവും കൂട്ടുകാരും വൃത്തിയാക്കിയ സ്ഥലം മലിനമാക്കി.അപ്പോൾ അമ്മു ദേഷ്യപ്പെട്ടു.അങ്ങനെ അവർ തമ്മിൽ ശത്രുക്കളായി. അങ്ങനെയിരികെ ഒരു ദിവസം സ്കൂളിൽ വച്ച് ടീച്ചർ പറഞ്ഞു "നിങ്ങളുടെ ക്ലാസ്സ് മുറികൾ നിങ്ങൾ തന്നെ വൃത്തിയാക്കണം". എല്ലാ കുട്ടികളും വൃത്തിയാക്കുമ്പോൾ അപ്പുവും പിന്നെ അവൻ്റെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും കളിക്കാൻ പോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൻ്റെ ക്ലാസ്സിലെ "കണ്ണൻ " എന്ന കുട്ടിയ്ക്ക് പാമ്പുകടിയേറ്റു. അധ്യാപകരുടെ സഹായം കാരണം ജീവൻ തിരിച്ചു കിട്ടി. ക്ലാസ്സ് മുറി മുഴുവൻ ചപ്പുചവറുകൾ ഉണ്ടായിരുന്നു.അതു കൊണ്ടാണ് പാമ്പ് വന്നത് എന്ന് മനസ്സിലായി.പിന്നെ അവർ വന്നത് എന്ന് മനസ്സിലായി. പിന്നെ അവർ ക്ലാസ്സ് മുറി വൃത്തിയാക്കി.എല്ലാ കുട്ടികളും പൈസ പിരിച്ചെടുത്ത് കണ്ണനു നൽകി. പിന്നീട് അപ്പുവും അമ്മുവും കണ്ണനും ഒറ്റ കൂട്ടുക്കാരായി .അവൻ്റെ തെറ്റ് അമ്മു മനസ്സിലാക്കി കൊടുത്തു
|