20:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വല്ല്യുമ്മയുടെ സ്വപ്നം
കൂട്ടം കൂടാൻ പാട്ടുകൾ പാടാൻ
കൂട്ടരുമൊത്ത് കളിക്കാൻ
കുസൃതിക്കുരുന്നുകളാകാൻ
വികൃതിത്തരങ്ങൾ കാട്ടാൻ
പൂക്കൾ നുള്ളി രസിപ്പാൻ
വള്ളികൾകെട്ടി
ഊഞ്ഞാലാടാൻ
പുഴയിൽ നീന്തി തുടിക്കാൻ
വാർദ്ധക്യത്തിൻ വ്യാധികൾ മാറി
വാത്സല്യത്തിൻ താരാട്ടുകേൾക്കാൻ
രോഗങ്ങളെത്ര ഉണ്ടെന്നുള്ളിൽ
വ്യാമോഹങ്ങളാണിന്നിവയെല്ലാം