എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും

രോഗവും പ്രതിരോധവും

കൊറോണ കാലത്ത് നാം വളരെയധികം ജാഗ്രതരാകേണ്ടതുണ്ട് . ഗവൺമെന്റും ആരോഗ്യ വകുപ്പും നിയമ പാലകരും സന്നദ്ധ സംഘടനകളും നിർദ്ദേശങ്ങൾ തന്നു കൊണ്ടേയിരിക്കുന്നു . ഇടക്കിടെ ഇരു കൈകളും സോപ്പിട്ട് കഴുകുക . ടോയിലറ്റിൽ നിന്ന് വന്ന ശേഷവും ഇത് പതിവിക്കേണ്ടതുണ്ട് . ദിവസവും കുളിക്കുക എന്നിവയൊക്കെ നാം ശ്രദ്ധിക്കണം . സോഡ , മധുര പാനിയങ്ങൾ , പുകവലി , മദ്യം എന്നിവ രോഗ പ്രതിരോധ ശേഷി കുറക്കുന്നവയാണ് . പോഷകാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം . കണ്ടു പിടുത്തങ്ങളിലും ആരോഗ്യ സംരക്ഷണത്തിലും വളരെ മുൻപന്തിയിൽ നിന്ന രാജ്യങ്ങൾ പോലും കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ടു ലക്ഷങ്ങൾ മരണമടഞ്ഞു . എന്നാൽ നാടായ നമ്മുടെ കേരളം ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ ആവശ്യമായ മുൻകരുതലുകൾ കേരള സർക്കാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും നിയമ പാലകരിൽ നിന്നും നമുക്ക് ലഭിച്ചതു കൊണ്ട് മരണ സംഖ്യ 'വളരെ ചുരുക്കാൻ കഴിഞ്ഞു . നാം അങ്ങാടികളിലും മാർക്കറ്റിലുമൊക്കെ പോവുകയാണെങ്കിൽ തിരിച്ചു വീട്ടിൽ വന്ന ഉടനെ ഇരു കൈകളും സോപ്പിട്ട് കഴുകുകയും അകലം പാലിക്കുകയും വേണം . അങ്ങനെ നല്ലൊരു ആരോഗ്യത്തിനായി ..നല്ലൊരു ജീവിത ശൈലിക്കായ് മുൻകൈ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യണം

മുഹമ്മദ് ഫഹീം തങ്ങൾ
6 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം