കോവിഡ്
<poem>പോരാടുവാൻ നേരമായിന്നു കൂട്ടരെ

പ്രതിരോധ മാർഗ്ഗത്തിലൂടെ.. കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനലകളിൽ നിന്നു മുക്തിനേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല -ഒരു ജനതയെ തന്നെയല്ലോ ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം

ഈ ലോക നൻമയ്ക്കു വേണ്ടി...
<poem>
നിഷാൽ.പി
4th std ജി.സി.യുപി.സ്കൂൾ കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]