സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വ്യർത്ഥമാം ജീവിതം

18:41, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യർത്ഥമാം ജീവിതം | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യർത്ഥമാം ജീവിതം

പ്രളയം വിതച്ച ദുരന്തം മറന്നിടാൻ
അതി ദാരുണമാം വ്യാധി തന്നതാണോ
മലകളും പുഴകളും ഒരുമിച്ചൊഴുകി
ഒരുപാടുജീവൻ പൊലിഞ്ഞുപോയി.

ഇനിയുമതിൽ നിന്നുയർത്തെഴുന്നേൽക്കുവാൻ
ജീവിതങ്ങളേറെ ബാക്കിനിൽപ്പൂ
നിനച്ചിരിക്കാത്തൊരു നേരത്ത് വന്നതാ
അശ്വവേഗത്തിൽ പകർച്ചവ്യാധി.

ബന്ധുജനങ്ങളെപ്പോലുമകറ്റുന്ന
നീരാളിയെപ്പോലെ മാറി ജീവൻ
മാനവ ജീവിതം ഈ പാരിലത്രയും
വ്യർത്ഥമായ് തീർന്നങ്ങു പോകയാണോ

അഞ്ജന എം
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത