ലോകം കൊറോണക്ക് ശേഷം

ലോകം കൊറോണക്ക് ശേഷം ന‍ൂറ്റാണ്ട‍ുകളിൽ ഒരിക്കലാണ് ലോകം മ‍ുഴ‍ുക്കെ വിപത്തുകൾ ഒരുമിച്ച് വരാറ‍ുള്ളത്. ഈ ന‍ൂറ്റാണ്ടിൽ ലോകത്തിലെ ഏറെ കു‍ുറെ രാജ്യങ്ങളില‍ും എത്തിചേർന്നിട്ട‍ുള്ള ഒരു മാരക വിപത്താണ് കൊറോണ. അത്തരം ഒരു പ്രയാസം കടന്ന‍ുവരുന്നത് വരെ ലോകം മ‍ുഴ‍ുവൻ ആഘോഷങ്ങളില‍ും ജനങ്ങൾ തങ്ങള‍ുടെ ജീവിത തിരക്കുകൾക്കിടെ സമ്പാതിക്കുന്നതിന്റെയ‍ും ആഘോഷിക്കുന്നതിന്റെയ‍ും കാലത്താണ് ചൈനയിൽ നിന്ന് ഇത്തരം വിപത്ത് വരികയും അത് ലോകത്താകമാനം പടര‍ുകയ‍ും ചെയ്തിട്ട‍ുള്ളത്. നമ്മ‍ുടെ നാട്ടിൽ പതിവായി ഉണ്ടാകാറ‍ുള്ള നിപ്പ,ഡെങ്കി,പോല‍ുള്ള രോഗങ്ങള‍ും,ഏതക്കിലും രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന വിപത്തുകളായ സുനാമി,പ്രളയം, അഗ്നിപർവ്വതം പോലെയ‍ുള്ള പ്രക‍ൃതി ദ‍ുരന്തങ്ങള‍‍ിൽ നിന്ന‍ും വിത്യസ്തമായി കൊറോണ ലോകം മൊത്തം വ്യാപിച്ച് കിടക്ക‍ുമ്പോൾ 'കൊറോണക്ക് ശേഷമുള്ള ലോകം' എന്ന് പറയ‍ുന്നത് ഇന്ന് വലിയ രീതിയിൽ ചിന്തയ്ക‍ും പഠനത്തിന‍ുമ‍ുള്ള സാഹചര്യമാണ്. വൈദ്യശാസ്ത്രത്തിന്റെ മികവ് കൊണ്ട് നമ്മൾ കൊറോണയേ അതിജീവിക്ക‍ുമ്പോൾ കൊറോണക്ക് ശേഷം ഏതൊകെ മേഖലായിയിരിക്കും ആഗോള വ്യാപകമായി പ്രതിസന്ധിയില‍ൂടെ കടന്ന് പോവ‍ുക, ഏതൊക്കെ മേഖലക്ക് അതിജീവിക്കാൻ സാധിക്ക‍ുമെന്നും ഇപ്പോൾ പ്രവചിക്കാൻ പറ്റാത്ത കാലമാണ്. 1995 ൽ വെറും 281 ബില്യൻ ഡോളറിന്റെ മൊത്തവ്യാപാരം ആയിരുന്നു ചൈനയ്ക്കുണ്ടായിരുന്നത്. ഇത് ആഗോള വ്യാപാരത്തിന്റെ മ‍ൂന്ന് ശതമാനമായിരുന്നു. 2019 ആയപ്പോഴേക്കും അത് അഞ്ച് ട്രില്യൻ ഡോളറായ‍ും ലോകവ്യാപാരത്തിന്റെ പതിനാല് ശതമാനമായും വളർന്നു.ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൊത്തത്തിൽ വെറും മൂന്ന് ട്രില്യൻ ഡോളറാണ് എന്ന് മനസിലാക്കുമ്പോൾ ചൈനയുടെ വ്യാപാരം ഏത്ര വല‍ുതാണെന്ന് മനസ്സിലാകും. ആഗോളവ്യാപാരത്തിന്റെ ഒൻപതര ശതമാനവ‍ുമായി രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. വൈറസ് പടർന്നു പിടിച്ചത് കാരണം ചൈനയുടെ എകദേശം എല്ലാ ഉത്പാദന, വിതരണ പ്രക്രിയകളും നിറുത്തിവെച്ചു.ഇത് ചൈനയിൽ നിന്നുള്ള ലോക വ്യാപാരത്തെ സാരമായി ബാധിച്ചു. ലോകത്തിലെ വ്യാവസായിക ഉത്പാദനങ്ങളുടെ മുന്നിലൊന്നും ചൈനയാണ് സംഭാവന ചെയ്തു കൊണ്ടിരുന്നത്.ഈ ഉത്പന്നങ്ങളാണ് മറ്റു രാജ്യങ്ങളിലെ വ്യാവസായിക ,കാർഷിക ഉത്പാദനത്തെ ത്വരിതപ്പെടുത്തിയിരുന്നത് ചൈന ഉത്പാദനം നിറുത്തിയതോടെ ഇന്ത്യ ഉൾപെടുന്ന മറ്റു രാജ്യങ്ങളിലെ കാർഷിക വ്യാവസായിക മേഖലകൾ കടുത്ത പ്രതിസന്ധി നേരിടും ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രണ്ടാമത്ത വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ചൈന' കൊറോണ വൈറസ് വ്യാപിച്ചതിലൂടെ ചൈനയുടെ എണ്ണ ഉപഭോഗം ഗണ്യമായി കുറയുകയും അത് കൂഡ് ഓയിൽ വ്യാപാരത്തെ കടുത്ത പ്രതിസന്ധിയിൽ എത്തിക്കുകയും ചെയ്തു. എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ OPECC ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ അംഗമല്ലാത്ത റഷ്യ തങ്ങൾ ഉത്പാദനം കുറയ്ക്കില്ലെന്ന് അറിയിച്ചതോടെ ലോക കമ്പോളത്തിൽ എണ്ണ വില ഒരു ബാരലിന് 50 ഡോളറിൽ നിന്ന് 32 ഡോളറായി കുത്തനെ കുറഞ്ഞു.ഇത് എണ്ണ ഉത്പാദന രാജ്യങ്ങളേ കടുത്ത പ്രതിസന്ധിയിലാക്കി ഓഹരി വിപണി -ലോകത്തിലെ മുൻനിരയിലുള്ള എല്ലാ മാഹരി വിപണികളും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടി വിനാണ് സാക്ഷ്യം വഹിച്ചത്.കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈന ഉൾപെടയുള്ള മുൻനിര രാജ്യങ്ങൾ ഉത്പാദനം നിറുത്തിയത് ഓഹരി വിപണിയിൽ കുത്തനെയുള്ള ഇടിവുകൾക്ക് കാരണമായി.ഇത് പല കമ്പനികളുടെയും നിലനിൽപ്പിനെ തന്നെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട് .ഇന്ത്യൻ ഓഹരി വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. തൊഴിലില്ലായ്മ കൊറോണ വൈറസ് പടർന്നു ഫലമായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഉത്പാദന പ്രക്രിയകൾ നിറുത്തി വെക്കുകയും ഇതുമൂലം തൊഴിലില്ലായ്മ രൂക്ഷ്മാകുന്ന സ്ഥിതിവിശേഷവുമാണ് സംജാതമായിരിക്കുന്നത്. തൊഴിലില്ലായ്മ കൂടുതൽ മാസങ്ങൾ നിലനിന്നാൽ ജനങ്ങയുടെ ക്രയശേഷി ഗണ്യമായി കുറയും അത് സാമ്പത്തിക വളർച്ചാ മുരടിപ്പിനും ദാരിദ്ര്യത്തിനുമിടയാക്കും. ഇന്ത്യൻ സമ്പദ്വൃവസ്ഥ കഴിഞ്ഞ അഞ്ചു വർഷമായി പല കാരണത്താൽ സാമ്പത്തിക വളർച്ച മുരടിച്ചു കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്വൃവസഥയ്ക്ക് കടുത്ത ആഘാതമാണ് കൊറോണ വൈറസിന്റെ ആഗമനം. അന്തരാഷ്ട്ര നാണ്യനിധിയും (IMF) റിസർവ് ബാങ്കും ഇന്ത്യയുടെ വളർച്ചകൊ റൊണ വ്യാപനത്തിന്റെ ഫലമായി ഒരു ശതമാനം വരെ കുറവുവരുത്തുമെന്ന് പ്രവചിച്ചിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിൽ ഒന്നായ ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇന്ത്യൻ സമ്പത്ത് അവസ്ഥയെ ഗണ്യമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല ഇലക്ട്രാണിക്സ്, ഇലക്ടിക്കൽ വ്യാവസായിക ആവിശ്യങ്ങൾക്കുള്ള മെഷിനുകൾ ,രാസവളങ്ങൾ, കാർഷിക ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ, വിവിധതരം വസ്ത്രങ്ങൾ, മരുന്നുകൾ, മോട്ടോർ വാഹനങ്ങളുടെ ഘടകങ്ങൾ തുടങ്ങി മിക്കവാറും മേഖലയികളെല്ലാം ചൈനീസ് വിപണി കൈയടക്കിയിട്ടുണ്ട്.ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക മരുന്ന് കമ്പനികളും 95 ശതമാനം വരെ ഉത്പാദനഘടകങ്ങൾ ചൈനയി നിന്നാണ് ഇറക്കുമതി ചെയ്യുന്നത് .അതിനാൽ മരുന്നുക്ഷാമം രൂക്ഷമാകാൻ വൈറസ് വ്യാപനം കാരണമാകും. ഇന്ത്യയിൽ ടൂറിസം മേഖലയിൽ ഉപജീവനം കണ്ടെത്തുന്നത് 4 കോടിയിലധികം ആളുകളാണ്. അടുത്ത ഒരു വർഷിത്തിനിടയിൽ ഈ മേഖലയിൽ 12 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ട്ടപ്പെടുകയും 11000 കോടി രൂപയുടെ വരുമാന നഷ്ട്ടവുമുണ്ടാകുകയും ചെയ്യുമെന്ന് കണക്കാക്കുന്നു. മുന്നര ലക്ഷം പേർ ജേലി ചെയ്യുന്ന വ്യോമയാന രംഗത്ത് ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 4200 കോടി രൂപയുടെ നഷ്ട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത് ' പൊതു വ്യാപാര മേഖലയിലാകട്ടേ 4.6 കോടിയിലധികം ആളുകളാണ് ഉപജീവനം കണ്ടെത്തുന്നത്.അടുത്ത മൂന്ന് മാസങ്ങളിൽ മാത്രം ഇവിടെ 1 കോടി തൊഴിൽ നഷ്ട്ടമുണ്ടാകും. ഹോട്ടൽ വ്യവസായ മേഖലയിൽ 73 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്.ഇവിടെ 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും' റിയൽ എസ്റ്റേറ്റ് മേഖലയിലും സ്തിഥി സമാനമാണ് പ്രവാസമാണ് മനുഷ്യവംശത്തെ അതിജീവിക്കാൻ പഠിപ്പിച്ചത്.നമ്മൾ ഇന്നോളം നേരിട്ടിട്ടില്ലാത്ത കൊറോണ വൈറസെന്ന മഹാവിപത്തിനുമുന്നിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതും സ്വന്തം നാട്ടിലെത്താനാവതെപോയ പ്രവാസി സമൂഹമാണ് . ലോക വ്യാപകമായ അടച്ചിടൽ നമ്മുടെ സ്നേഹസ്പർശത്തിനപ്പുറം പല നാടുകളിലായി അവരെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യരാശിയെ ബാധിച്ച് മഹാന്ധകാരമായ കൊറോണ വൈറസ് പ്രവാസികളുടെ തിരിച്ചു വരവിനു മുന്നിൽ വലിയ വെല്ലുവിളികളുയർത്തിയിരിക്കുന്നു. നാം കരുതിയിരുന്നേ തീരു.കൊറോണക്കാലത്ത് നാട്ടിലെത്താനുള്ള മനുഷ്യരുടെ ബന്ധ പാട് നാം കണ്ടു കൊണ്ടിരിക്കുന്നുണ്ട് ' ഡൽഹിലും കോട്ടയത്തും പെരുമ്പാവൂരിലുമൊക്കെ നാട്ടിലെത്താനുള്ള മറുനാട്ടുകാരുടെ വേധന നാം തിരിച്ചറിഞ്ഞതാണ്. ലക്ഷകണക്കിന് മലയാളികൾ രാജ്യത്തിനകത്തും പുറത്തും നാനാഭാഗത്താലി ചിതറി കിടക്കുന്നുണ്ട് അവരെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നാം ഇപ്പോഴേ തുടങ്ങി വെക്കേണ്ടതുണ്ട്.ഗൾഫ് മേഖലയിലെ മലയാളികൾ പ്രത്യേക പരിഗണന്ന അർഹിക്കുന്നു . ലക്ഷകണക്കിനു മലയാളി കളുടെ രണ്ടാം വീടാണ് ഗൾഫ് രാജ്യങ്ങൾ. നമ്മുടെ നാടിന്റെ സാമ്പത്തിക വളർച്ചയുടെയും നിലനിൽപ്പിന്റെയും നട്ടെല്ലാണ് അവരുടെ വരുമാനം അവരുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയും അതിനുവേണ്ട കാര്യങ്ങൾ മുന്നോട്ട് നീക്കുകയും ചെയ്യുകയെന്ന സമ്പത്തിന്റെ കാലത്ത് അവരുടെ കുടുംബ കൈയയച്ച് സയായം ചെയ്തു ത്തിന്റെ മാത്രം തിരിച്ച് കൊണ്ട് വരാൻ നിർബന്ധിതരവാദിത്വമല്ലേ അവരോട് സർക്കാർ വിവേചനം കാണ്ടരുത് ജൻമനാട്ടിലേക്കുള്ള തിരിച്ച് വരാനുള്ള വഴികൾ ആസൂത്രണമികവ് അനിവാര്യമാണ് കേരളത്തിലേ സ്തിഥി കേരള സമ്പത്ത് വ്യവസ്ഥ നാണ്യവിളകളുടെ കയറ്റുമതിയും വിദേശ മലയാളികളുടെ നിക്ഷേപത്തേയും ആശ്രഹിച്ചാണ് നിലനിൽക്കുന്നത്. വൈറസിന്റെ വ്യാപനം കേരളത്തിൽ നിന്നുള്ള നാണ്യവിളകളുടെ കയറ്റുമതിയേ ഗണ്യമായി ബാധിക്കും. അന്താരാഷ്ട്ര വിപണിയിലുള്ള മാന്ദ്യം കേരള ഇത് പന്നങ്ങളുടെ ആവിശ്യകതകുറയ്ക്കുകയും അത് ആഭ്യന്തര സമ്പത്ത് വ്യവസഥയെ സാരമായി ബാധിക്കുകയും ചെയ്യും. ഇൻഡ്യയിലെ സംസ്ഥാനങ്ങളിൽ മൽസ്യകയറ്റുമതിയിൽ നാലാം സ്ഥാനത്താണ് കേരളം.കേരളത്തിൽ വൈറസ് ബാധയുണ്ടായതോടെ അന്തരാഷ്ട്ര മൽസ്യവിപണിയിൽ ഇടിവു വന്നിരിക്കുന്നു ഇത് തൊഴിലില്ലായ്മക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയാക്കും. ഗൾഫ് രാജ്യങ്ങളിൽ കൊറോണ പടർന്ന് പിടിച്ചതോടെ മറ്റു കിഴക്കൻ രാജ്യങ്ങളിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉത്പാദനം നിർത്തിവെക്കുകയും ഇത് കേരളത്തിലേ പ്രവാസികളുടെ തൊഴിലിനേ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുണ്ടാകുന്ന തൊഴിലില്ലായ്മ കേരളത്തിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്ക് കുറയ്ക്കും കേരള സമ്പത്ത് വ്യവസ്ഥയുടെ മറ്റൊരു പ്രധാന ഘടകമാണ് വിനോദസഞ്ചാര മേഖല.വൈറസ് പടർന്നതോടെ ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളം സന്ദർശിക്കുന്നത് തന്നേ കുറഞ്ഞു. എല്ലാ ടൂറിസ്റ്റ് കേധ്രങ്ങളും അടയ്ക്കുകയുണ്ടായി. ഈ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന ആൾക്കാർക്ക് തൊഴിൽ നഷ്ട്ടവും വരുമാന നഷ്ടവും ഉണ്ടാകുകയും അത് ജനങ്ങളുടെ ജീവിതത്തെയും അത് വഴി മൊത്തം സമ്പത്ത് വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും സാധാരണ ജനജീവിതത്തിൽ ഒരു വൈറസ് നടത്തിയ അപ്രതീക്ഷിക്ക ആക്രമണം ലോകത്താകമാനം വിതച്ചിരിക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും വളരേ വലുതാണ്. വ്യക്തമായ കണക്കുകൂട്ടലുകളോടെ മുന്നോട്ട് നീങ്ങിയാൽ ഈ പ്രശ്നം മറികക്കാമെന്നാണ് സാമ്പത്തിക വിദ്ഗ്ധർ ചൂണ്ടിക്കാട്ടുന്നത് . ജൻ ധൻ യോജനയിലൂടെ രാജ്യത്ത് 38 കോടിയോളം ആളുകൾ ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്ന് അവകാശപ്പെടുന്ന മോദി ഗവൺമെന്റിന് ആവിജയം പ്രയോജനപ്പെടുത്താനുള്ള ഒരവസരം കൂടിയാണിത് മറ്റൊരു പായമാണ് ചെറുകിട സ്ഥാപനങ്ങൾക്ക് പലിശരഹിതമോ കുറഞ്ഞ പലിശയുള്ളതോ ആയ ബാക് വായ്പകൾ നൽക്കുന്നത്. ഇത് കൈവിട്ടു പോയ ജീവിതം തിരിച്ച് പിടിക്കാൻ ജനങ്ങളേ സയായിക്കുമെന്ന് മാത്രമല്ല (Demand ) സാധാരണ തലത്തിലേക്കെത്തിച്ച് സമ്പത്ത് വ്യവസ്ഥയ്ക്ക് കൂടുതൽ ഉണർവേകും. സമാനമായി കേന്ദ്ര ബാങ്കും മറ്റ് മുൻ നിര ബാങ്കുകളും വായ്പകളിൽ ഇളവുകൾ വരുത്തുന്നത് കൂടുതൽ സഹായകരമാകും. ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന് നിൽക്കുന്ന ഈ അവസ്ഥ്രയിലും പെട്രാൾ ഡീസൽ വിലയിൽ ഗണ്യമായ കുറവ് വരുത്താത്തതും വീഴ്ചയാണ്.ഇതിനിടയിൽ പെട്രാൾ ഡീസൽ എക്സൈസ് തീരുവ കൂട്ടി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന നിലപാടാണ് കേധ്ര സർക്കാർ സ്വീകരിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് അതിക തീരുവയായി ഈടാക്കിയത് .അപ്രതീക്ഷിതമായി സംജാതമായ ഈ സ്ഥിതിവിശേഷം മറ്റ് രാജ്യങ്ങൾ എങ്ങനെ തരണം ചെയ്യുന്നു എന്നതും സൂക്ഷമായി നിരീക്ഷിക്കണം. ഇതിന് മറ്റ് രാജ്യങ്ങൾ കണ്ടെത്തുന്ന ഉപായങ്ങൾ ചിലപ്പോൾ ഇന്ത്യയിൽ നടപ്പാക്കിയാൽ കൂടുതൽ ഗുണകരമായി ഭവിച്ചേക്കാം. കോവിഡ് _ 19 ഏറ്റവും കൂടുതൽ വ്യാപിച്ച അമേരിക്ക ഇറ്റലി എന്നീ രാജ്യങ്ങൾ തകരുന്ന സമ്പത്ത് വ്യവസ്ഥയെ രക്ഷിക്കാൻ യഥാക്രമം ഒരു ലക്ഷം കോടി ഡോളറിന്റെയും 25 ബില്യൺ യൂറോയുടെയും പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്രയധികം പണം സ്വരൂപിക്കാൻ ഇന്ത്യയിലേ ആനുകാലിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബൂദ്ധിമുട്ടാണ്.ജി എസ്റ്റിശേഖരിക്കുന്നതിൽ 1.6 ലക്ഷം കോടി രൂപയാണ് ഇനിയും കേന്ദ്രത്തിലേക്ക് എത്താനുള്ളത്. ആദായ നികുതി യാകട്ടേ 5000 കോടിയും.ഇത് സമയബന്ധിതമായി ശേഖരിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ സാബത്തിക ബുദ്ധിമുട്ടുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് പണം സ്വരൂപിക്കാനാവുന്ന ഏക വഴി ഇടിയുന്ന എണ്ണ വിലയാണ് സ്പോട്സ് മേഖലയിൽ കൊറോണ തുടരുന്നതിനാൽ ചാബ്യൻസ് ലീഗ് യൂറോപ്പ ലീഗ്, യുറോ 2020 യോഗ്യതാ പ്ലേ ഓഫുകൾ അനിസ് ചിതമായി സസ്പെൻഡ് ചെയ്തു യുറോ 2020. 2021 വരെ മാറ്റി വെച്ചു ഈ വേനൽക്കാലത്തെ കോപ്പ അമേരിക്കയും മാറ്റിവെച്ചു ജൂൺ തുടക്കത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്, മൽസര പ്രവർത്തനങ്ങളുടെ തിരിച്ചുവരവിനുള്ള തിയ്യതിക്കായി ജൂൺ 6 വരെ EFL പ്രവർത്തിക്കുന്നുണ്ടെന്ന് Espnനോട് പറഞ്ഞു ലാലിഗയെ അനിസ്ചിതമായി സസ്പെൻഡ് ചെയ്തു.അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണെന്ന് സ്പാനിഷ് സർക്കാർ പറയുന്നതുവരെ ഇത് പുനരാരംഭിക്കില്ല യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളും സസ്പെൻഡ് ചെയ്തു - സെറി എ.ബുണ്ടസ്ലിക ,ലീഗ് 1 IPLയും നീട്ടിവെച്ചു അങ്ങനേ പ്രധാനപെട്ട സ്പോട്സ് മേഖലയും കൊറോണ ഭീഷണിയിലാകും നമുക്ക് ഇന്ന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ ചൈനയിലേ വുഹാനിൽ നിന്ന് പടർന്ന് പിടിച്ച് ലോകം മൊത്തം വ്യാപിച്ച ഒരു ഭീകരനായ രോഗമാണ് ഇത്. അത് കൊണ്ട് തന്നേ മുൻകരുതലുകൾ എടുത്തു സാമുഹിക അകലം പാലിച്ചും നമുക്ക് അതിനേ ഇല്ലാതാക്കാം അതിന് ലോക ജനതയുടെ സഹായം വേണം അല്ലെങ്കിൽ ലോകത്തിന്റെ ഒരു വലിയ ഒരു ഭാഗം ജനങ്ങൾ ഈ രോഗം കൊണ്ട് മരിച്ചു പോയേക്കാം അത് കൊണ്ട് സാമൂഹിക അകലം പാലിച്ച് നമുക്ക് മുന്നേറാം

അമാൻ റാഫിദ്. എം
10 A കെ.എം ഹയർസോക്കന്ററി സ്ക‍ൂൾ
നിലമ്പ‍ൂർ ഉപജില്ല
വണ്ട‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം