ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഉലകത്തെ കാക്കണേ!

16:17, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉലകത്തെ കാക്കണേ! <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉലകത്തെ കാക്കണേ!

ആൾക്കൂട്ടമില്ലാ ആരവമില്ലാ
അങ്ങാടി - റോഡുകൾ - എല്ലാം വിജനം
വുഹാനിൽ നിന്നും പുറപ്പെട്ടുവന്ന-
ഒരു സൂക്ഷ്മാണുവത്രേ ഇതിന്റെ ഹേതു
മേനി നടിച്ചവർ ,അഹങ്കരിച്ചവർ
തിന്നാലും കൊന്നാലും കൊതിതീരാത്തവർ
ജാതിമതവർണ ചേരിതിരിവുകൾ
അതിന്റെ പേരിൽ കലഹിച്ചവർ
ആർക്കുമില്ലാ വക ചിന്തകളിപ്പോൾ
ഒരൊറ്റത്തേട്ടം - പ്രാർഥന മാത്രം.
നോവൽ കൊറോണ വൈറസിൽനിന്നുമീ-
യുലകത്തെ കാക്കണേ തമ്പുരാനേ .

ഫാത്തിമ റിഫ
5 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത