ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/സൗഹൃദത്തിന്റെ വില

സൗഹൃദത്തിന്റെ വില

                            പണ്ട് ഒരു കാട്ടിൽ ടുട്ടു എന്നു പേരുള്ള ഒരു മുയലമ്മ താമസിച്ചിരുന്നു. വളരെ ധിക്കാരിയായിരുന്നു അവൾ. പുറത്തിറങ്ങിയാൽ ആരോടും അവൾ മിണ്ടില്ലായിരുന്നു. ടുട്ടുവിന് അഞ്ച് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഒരു ദിവസം അവൾ ആഹാരം തേടി കുഞ്ഞുങ്ങളുമായി നദീതീരത്തേക്കു പോയി. കുഞ്ഞുങ്ങൾ പുല്ല് തിന്നുന്നതിനടയിൽ മുയലമ്മ മരത്തണലിൽ വിശ്രമിക്കാനിരുന്നു. അപ്പോൾ ഒരു അണ്ണാറക്കണ്ണൻ അവളെ കളിക്കാൻ വിളിച്ചു. ദേഷ്യത്തോെടെ മുയലമ്മ അവനെ ഓടിച്ചു വിട്ടു. മുയലമ്മ മരത്തണലിരുന്ന് മയങ്ങിപ്പോയി. കുഞ്ഞുങ്ങൾ കളിച്ച് ഏറെ ദൂരം മുന്നോട്ട് പോയി. കുഞ്ഞുങ്ങൾക്ക് ദാഹിച്ചു. അവർ വെള്ളം കുടിക്കുന്നനായി പുഴയിലേക്കിറങ്ങി. അതിലൊരാളുടെ കാൽ വഴുതി പുഴയിലേക്ക് വീണു. കുഞ്ഞുങ്ങൾ ഉറക്കെ കരഞ്ഞു. അവരുടെ കരച്ചിൽ മരക്കൊമ്പിലിരുന്ന അണ്ണാൻ കേട്ടു. അവൻ അവിടെ ഓടിയെത്തി. തന്റെ സുഹൃത്തായ ആമയെ അവൻ സഹായത്തിനായി വിളിച്ചു. ആമച്ചാർ മുയൽക്കുട്ടനെ രക്ഷിച്ചു. ഇതെല്ലാം സമീപത്തെ മരത്തിലിരുന്ന കുഞ്ഞിക്കിളി കാണുന്നുണ്ടായിരുന്നു.

                            ഈ സമയം മുയലമ്മ ഉറക്കമുണർന്നു. അവൾ കുഞ്ഞുങ്ങളെ അന്വേഷിച്ചു. അവൾ പലരോടും കുഞ്ഞുങ്ങളെ കണ്ടോ എന്നു തിരക്കി ആരും അവരെ കണ്ടില്ല. അപ്പോഴാണ് കുഞ്ഞിക്കിളി അവിടേക്ക് പറന്നു വന്നത്. അവൾ നടന്ന സംഭവമെല്ലാം മുയലമ്മയോട് പറഞ്ഞു. അവർ അണ്ണാറക്കണ്ണൻ്റെ വീട്ടിലേക്ക് പാഞ്ഞു. തന്റെ കുഞ്ഞുങ്ങളെ അവിടെ കണ്ടപ്പോൾ മുയലമ്മയ്ക്ക് സന്തോഷമായി. അവൾ അണ്ണാറക്കണ്ണനോട് നന്ദി പറഞ്ഞു

ഗുണപാഠം: നാം മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതു കൊണ്ട് നഷ്ടങ്ങളല്ല മറിച്ച് നേട്ടങ്ങളാണുണ്ടാവുക
 

നിരഞ്ജന വിനോദ്
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ