ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
ഒരു ഗ്രാമത്തിൽ ചെറിയ ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേരാണ് ഗോപു. അവൻ ഒരു പ്രകൃതി സ്നേഹിയാണ്. അവന് പക്ഷിമൃഗാദികളെയെല്ലാം വളരെ ഇഷ്ടമായിരുന്നു. അങ്ങനെ അവന് സ്കൂളിൽനിന്ന് ഒരു മാവിന്റെ തൈ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിട്ടി. അവന്റെ വീട്ടുവളപ്പിൽ മാവിൻ തൈ കൊണ്ടുപോയി കുഴിച്ചിട്ടു. അവന്റെ അച്ഛനും അമ്മയും അവനെ എതിർത്തു. കാരണം അവർ പറഞ്ഞത് മാവിൻ തൈ വലുതായാൽ അതിന്റെ ഇലകൾ പൊഴിഞ്ഞ് വീട്ടുമുറ്റത്ത് വീഴുമെന്നാണ്. പക്ഷേ അവൻ അതൊന്നും കേൾക്കാതെ മാവിൻ തൈ വീട്ടുവളപ്പിൽ നട്ടു. കുറേ ദിവസങ്ങൾ കഴിഞ്ഞു, ആ മാവിൻ തൈ കുറച്ചു വലുതായി ഇലകൾ വന്നു. അച്ഛനും അമ്മയും പറഞ്ഞതു പോലെ മാവിന്റെ ഇലകൾ പൊഴിഞ്ഞ് വീട്ടുമുറ്റത്തേക്ക് വീണു. അച്ഛനും അമ്മയും ആ മാവ് വെട്ടിമാറ്റാൻ തീരുമാനിച്ചു. എന്നാൽ ഗോപു ആ മാവ് മുറിക്കാൻ വിസമ്മതിച്ചു. അവൻ കുറേ ശാഢ്യം പിടിച്ചു. അങ്ങനെ അച്ഛനും അമ്മയും ആ മാവ് മുറിച്ചില്ല. അങ്ങനെ കുറേ നാളുകൾ കടന്നു പോയി.ആ മാവ് വളർന്നു വലുതായി.ആ മാവിൽ നിറയെ മാങ്ങകളുണ്ടായി. മാത്രമല്ല അതിലേ പോകുന്ന ആളുകൾക്കെല്ലാം ആ മാവ് തണലായി മാറി.ഗോപുവിന്റെ മാവ് മുറിച്ചു കളയാൻ ആവശ്യപ്പെട്ട അവന്റെ അച്ഛനും അമ്മയും ചിന്തിച്ചു " അന്ന് ആ മാവ് മുറിച്ചിരുന്നെങ്കിൽ ഇന്ന് ഈ തണൽ ഉണ്ടാകുമായിരുന്നില്ല. രചന: നവതേജ്.വി.പി
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |