ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മാലാഖമാർ
കൊറോണക്കാലത്തെ മാലാഖമാർ
അവൾ പതിവുപോലെ അമ്മ വരുന്നതും കാത്ത് ഉമ്മറത്തിണ്ണയിൽ ഇരുക്കുകയാണ്. കാത്തു എന്നാണ് ആ ഏഴുവയസ്സുകാരിയുടെ പേര് അവളുടെ അച്ഛൻ ഒരു വണ്ടി അപകടത്തിൽ മരണപ്പെട്ടു. അമ്മ ഡൽഹിയിൽ നേഴ്സ് ആയി ജോലി നോക്കുകയാണ്. അവളുടെ ചേച്ചിയാണ് അവളെ നോക്കുന്നത്"കാത്തു നീ എന്തിനാ അവിടെ ഒറ്റയ്ക്കിരിക്കുന്നത് വാ നമുക്ക് അകത്തു പോയി ഇരിക്കാം" ചേച്ചി പറഞ്ഞു "എന്താ ചേച്ചി അമ്മ ഇന്നും വന്നില്ലല്ലോ എനിക്ക് അമ്മയെ കാണണം "മോളെ വാശിപിടിക്കല്ലേ അമ്മക്ക് അവിടെ വലിയ ജോലിത്തിരക്കിലാണ് അതുകൊണ്ടാണ് മോളെ കാണാൻ വരാഞ്ഞത് അമ്മ ഉടൻതന്നെ വരും മോ ള് കരയണ്ട" അവൾ വിഷമിച്ച് അകത്തേക്കു പോയി. അപ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്ന ശബ്ദംകേട്ടത്. അവൾ ഓടിപ്പോയി ഫോൺ എടുത്തു. അമ്മയുടെ കോൾ ആണ്. “മോളേ നീ നല്ല കുട്ടിയായി ഇരിക്കുന്നുണ്ടോ. ചേച്ചിയെ ബു ദ്ധിമുട്ടിക്കരുത്. അമ്മേ ഞാൻ . ഇരിക്കുന്നുണ്ട്."അമ്മ എന്താ എന്നെ കാണാൻ വരാത്തത്" ആ ചോദ്യം കേട്ട് അമ്മ പൊട്ടിക്കരഞ്ഞ്, ഫോൺ കട്ടുചെയ്തു. “കാത്തു അമ്മയായിരുന്നോ ഫോണിൽ എന്താ പെട്ടെന്നു തന്നെ വച്ചത്". “അമ്മ ഫോണിലൂടെ ഒരുപാട് കരഞ്ഞു ചേച്ചി , എന്തിനായിരിക്കും അമ്മ കരഞ്ഞത്. കാത്തു വിഷമിക്കണ്ട അമ്മയ്ക്ക് ഒരുപാട് ജോലി കാണും അതുകൊണ്ടാണ് ഫോൺ വച്ചത് ചേച്ചി കാത്തുവിനെ ആശ്വസിപ്പിച്ചു കാത്തുവിൻെറ മനസ്സ് ആകെ അസ്വസ്തമായി പിന്നീട് കുറച്ച് ദിവസത്തേയ്ക്ക് അമ്മയുടെ ഫോൺ കോളുകൾ ഒന്നും വന്നില്ല. പിന്നീട് അവർ അറിഞ്ഞത് ഏറെ വിഷമിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു. ഡെൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി നേഴ്സ് മരണപ്പെട്ടു. ആ പൊന്നോമനകൾ പൊട്ടിക്കരഞ്ഞു. അമ്മയെ അവസാനമായി ഒന്നു കാണാൻപോലും കഴിഞ്ഞില്ല. ഒരുപാട് കരഞ്ഞതിനു ശേഷം കാത്തുവിനെ ചേർത്തുപിടിച്ച് ചേച്ചി പറഞ്ഞു "നീ കരയണ്ട മോളെ നമ്മുടെ അമ്മ ഈ നാടിനുവേണ്ടി അവസാനിമിഷം വരെ പോരാടിയാണ് മരിച്ചത്. നമുക്ക് നമ്മുടെ അമ്മയെക്കുറിച്ച് ഓർത്ത് അഭിമാനിക്കാം. നമ്മുടെ ജീവീത്തിൽ ഇരുട്ട് നിറഞ്ഞെങ്കിലും ഈ ലോകത്തിന് പ്രകാശം പകരാൻ നമ്മുടെ അമ്മ ഏറെ പ്രയത്നിച്ചു. കോവിഡ് വ്യാപനത്തെ ചെറുക്കാൻ പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും “ഒരു ബിഗ് സലൂട്ട്". കാത്തുവിൻറെ കണ്ണുകളിൽ അഭിമാനത്തിൻറെ തിളക്കം കണ്ടു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |